
മത്സരവള്ളംകളിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് തുഴകൾ. വള്ളത്തിനെ ചലിപ്പിക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം തുഴക്കാരന്റെ കൈക്കരുത്തിലൂടെ വെള്ളത്തിൽ തൊടുന്ന തുഴകളാണ്.
ഇവ എങ്ങനെയാണ് നിർമിച്ചെടുക്കുന്നതെന്ന് 22 വർഷമായി തുഴനിർമാണ രംഗത്തുള്ള ചെങ്ങന്നൂർ മുതവഴി സ്വദേശികളും സഹോദരങ്ങളുമായ കെ.ആർ. പ്രസാദും ആർ.
ഓമനക്കുട്ടനും വിവരിക്കുന്നു. ∙ പനയിലാണ് നിർമാണം
പനത്തടിയിലാണ് തുഴ നിർമിക്കുന്നത്.
നാരുകൾ അധികമുള്ള തടിയായതിനാൽ കുത്തിത്തുഴയുമ്പോൾ തുഴ ഒടിയില്ല. വെള്ളത്തിൽ കിടന്നാൽ കുതിരുകയോ വെള്ളം വലിച്ചെടുത്ത് ഭാരം കൂടുകയോ ചെയ്യില്ല.
ഒരു ഒത്ത പനയിൽ നിന്ന് ശരാശരി 40 തുഴ വരെ നിർമിച്ചെടുക്കാം. ഒരു തുഴയ്ക്ക് 700–800 രൂപ വിലയുണ്ട്.
1–1.5 കിലോ ഭാരമുണ്ടാകും.
തുഴ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ
1. പനത്തടി മുറിച്ച് ആവശ്യമുള്ള വീതിയിലും നീളത്തിലും പൊട്ടിച്ചെടുക്കും.
തൂമ്പകൊണ്ട് ചെത്തി പനച്ചോറ് കളയും. 2.
തുഴയുടെ അളവെടുത്ത് ചെത്തും. പിടിയാക്കിയെടുക്കേണ്ട
ഭാഗത്തെ തടി കുത്തിക്കളഞ്ഞ് കൃത്യമായ അളവിലേക്ക് ചെത്തിയൊരുക്കും. 3.
ഉളി ഉപയോഗിച്ച് ചെത്തിമിനുക്കി പിടിയുടെ ഭാഗം ഉരുട്ടിയെടുക്കും. 4.
ചിന്തേറിട്ട് രൂപവും വലുപ്പവും ശരിയാക്കി മിനുക്കും. 5.
തുഴയൊരുക്കിയ ശേഷം പിടിയുടെ അറ്റത്ത് വഹിയൻ ചെത്തിമിനുക്കി പശതേച്ച് ഉറപ്പിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]