
ആലപ്പുഴ∙ പുന്നമടക്കായലിലെ കരകളിൽ തടിച്ചുകൂടുന്ന നെഹ്റു ട്രോഫി വള്ളംകളിക്കുള്ള തയാറെടുപ്പുകൾ ധ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടു പകലുകൾക്കപ്പുറം വള്ളംകളി ആരംഭിക്കാനിരിക്കെ നെഹ്റു പവിലിയന്റെയും ഫിനിഷിങ് പോയിന്റിലെ ഗാലറികളുടെയും നിർമാണമാണു പ്രധാനമായും പുരോഗമിക്കുന്നത്. കായലിൽ ട്രാക്കുകൾ വേർതിരിച്ചു കമുകു കുറ്റികൾ ഉറപ്പിച്ചെങ്കിലും ഫിനിഷിങ് ലൈനിൽ പോളുകൾ ഉറപ്പിച്ചിട്ടില്ല.
ഇവിടെ രണ്ടു വശത്തും കരയോടു ചേർന്നു ഫോട്ടോ ഫിനിഷ് സംവിധാനവും ക്യാമറകളും സ്ഥാപിക്കാനുള്ള തട്ടിന്റെ നിർമാണവും പുരോഗമിക്കുകയാണ്.
ഫിനിഷിങ് പോയിന്റിലെ നടപ്പാതയിൽ ഇരിപ്പിടങ്ങൾ തയാറാക്കാൻ തട്ട് അടിച്ചു. മേൽക്കൂരയും പൂർത്തിയാകുന്നു.
കോൺക്രീറ്റ് പവിലിയന്റെ മേൽക്കൂരയിലെ ഷീറ്റ് ഇളകിയ ഭാഗത്തു മറ്റൊരു ഷീറ്റ് വിരിച്ചു പ്രശ്നം പരിഹരിച്ചു. നെഹ്റു പവിലിയനിലും ഷീറ്റ് വിരിച്ച് അധിക മേൽക്കൂര ഒരുക്കി. ബാക്കി പണികൾ ഇന്നും നാളെയുമായി പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.
ഫിനിഷിങ് പോയിന്റിൽ അപകടഭീഷണിയായി കായൽത്തിട്ട
ആലപ്പുഴ∙ പതിനായിരക്കണക്കിന് ആളുകൾ എത്തുന്ന പുന്നമടയിൽ അപകടഭീഷണിയായി കായൽത്തിട്ട. പുന്നമട
ഫിനിഷിങ് പോയിന്റ് മുതൽ വടക്കോട്ടുള്ള ഭാഗത്തെ നടപ്പാതയുടെ വശങ്ങളാണ് ഇടിഞ്ഞത്. കായൽത്തിട്ട
ചെറിയ രീതിയിൽ ഇടിഞ്ഞിരുന്നതു കാരണം മുൻ വർഷങ്ങളിൽ പലരും വീഴുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത്തവണ നടപ്പാതയുടെ പകുതിയോളം ഭാഗത്തു വരെ ചിലയിടത്തു ടൈലുകളും കോൺക്രീറ്റും ഇളകിയിട്ടുണ്ട്.
ബോട്ടുകൾ പോകുമ്പോൾ ശക്തമായി തിര അടിച്ചുകയറുന്നുമുണ്ട്. ഇവിടങ്ങളിലെ കുഴി അടച്ചില്ലെങ്കിൽ വള്ളംകളിക്കിടയിലെ തിക്കിലും തിരക്കിലുംപെട്ട് ആളുകൾ വീണു പരുക്കേൽക്കാൻ സാധ്യതയുണ്ട്.
ബാരിക്കേഡുകൾ ഉപയോഗിച്ചു സുരക്ഷ ഒരുക്കുമെന്നു ജില്ലാ ഭരണകൂടം പറയുന്നുണ്ടെങ്കിലും അതിനുള്ള പണി ആരംഭിക്കുന്നതേയുള്ളൂ.
കായലിലേക്കു വീഴാത്ത വിധത്തിൽ ബാരിക്കേഡ് നടപ്പാതയിലേക്കു കയറ്റി സ്ഥാപിച്ചാൽ വള്ളംകളിപ്രേമികൾക്കു നിൽക്കാനുള്ള സ്ഥലം നഷ്ടമാകുമോയെന്നും ഗാലറികളിലേക്കു നടന്നുപോകുന്നവർ കൂടിയാകുമ്പോൾ തിക്കും തിരക്കും ഉണ്ടാകുമോയെന്നും ആശങ്കയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]