കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ 1000 രൂപ കൈക്കൂലി വാങ്ങിയതിന് ഹരിപ്പാട് വില്ലേജ് ഓഫീസർ പി.കെ.പ്രീത വിജിലൻസ് പിടിയിൽ. ഹരിപ്പാട് സ്വദേശിക്ക് മുൻ സർവ്വേ നമ്പർ ലഭ്യമാക്കുന്നതിന് 1000 രൂപ യുപിഐ വഴിയാണു കൈക്കൂലി വാങ്ങിയത്. പണം അയച്ച ഉടനെ സർവ്വേ നമ്പർ അയച്ചു നൽകി. പണമിടപാടിന്റെ ഡിജിറ്റൽ തെളിവുകൾ സ്വീകരിച്ചാണ് വിജിലൻസ് നടപടി. ഇതേ വില്ലേജ് ഓഫീസർക്കെതിരെ നേരത്തെയും കൈക്കൂലി സംബന്ധിച്ച് പരാതികൾ ലഭിച്ചിരുന്നെന്നു.വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു