
റെയിൽവേ മേൽപാലത്തിനടിയിലെ വെളളക്കെട്ട്: യാത്രാദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കായംകുളം∙ കെപി റോഡിൽ റെയിൽവേ മേൽപാലത്തിന് അടിഭാഗത്ത് വെളളക്കെട്ട് കാരണം യാത്ര അപകടകരമാകുന്നു. മഴ വെള്ളവും റോഡിന്റെ കിഴക്കുഭാഗത്ത് നിന്ന് ഒഴുകി വരുന്ന വെള്ളവുമാണ് കെട്ടിക്കിടന്ന് യാത്ര ദുരിതത്തിലാക്കുന്നത്. നിരന്തരം വാഹനങ്ങൾ പോകുന്ന റോഡിൽ മുട്ടറ്റം വെള്ളമുള്ളത് കാൽനടയാത്രക്കാരെയും ബാധിക്കുന്നുണ്ട്. വെള്ളക്കെട്ടിന് അടുത്തെത്തുമ്പോൾ വാഹനങ്ങൾ പെട്ടെന്ന് നിർത്തുന്നത് അപകടം വർധിപ്പിക്കുന്നുണ്ട്. ചില വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ പാഞ്ഞ് പോകുന്നത് കടകളിലേക്ക് വെള്ളം തെറിച്ചുവീഴാനും ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ ഒരു വർഷം മുൻപ് വെള്ളക്കെട്ട് ഭീഷണി നേരിടാനും മേൽപാലത്തിന്റെ വശങ്ങളിലെ ഭിത്തികൾ ബലപ്പെടുത്താനും ആഴ്ചകളോളം ഇവിടെ റെയിൽവേ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇരുവശത്തെയും ഭിത്തികൾ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന നിർമാണ പ്രവർത്തനത്തിൽ റോഡിന്റെ വീതി കുറഞ്ഞതായും പരാതി ഉയർന്നിരുന്നു. എന്നാൽ, വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടായില്ല. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം കെപി റോഡിലെ ഓടകളുമായി ബന്ധിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കനത്ത മഴ തുടർന്നാൽ റോഡിലെ അപകടസ്ഥിതി കൂടുമെന്നും ആശങ്കയുണ്ട്.