
ജില്ലയിൽ വിവിധയിടങ്ങളിൽ പൊലീസ് റെയ്ഡ്’; വടിവാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ ജില്ലയിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള നടപടികളുടെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിലെ സാമൂഹികവിരുദ്ധ ലിസ്റ്റിലുള്ളവരുടെ വീടുകളിലും മറ്റു താമസ സ്ഥലങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. എൺപതോളം വീടുകളിൽ പ്രത്യേക സംഘം നടത്തിയ റെയ്ഡിൽ 5 സബ് ഡിവിഷനുകളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു. 68 ടീമുകളായി തിരിഞ്ഞായിരുന്നു ഒരേസമയം മിന്നൽ പരിശോധന.പുന്നപ്ര പൊലീസ് നടത്തിയ തിരച്ചിലിൽ പുന്നപ്ര പുതുവൽ വിനീതിന്റെ (പൈലി) വീട്ടിൽനിന്നു 3 വടിവാളുകൾ പൊലീസ് പിടിച്ചെടുത്തു.
വിനീതിനെ അറസ്റ്റ് ചെയ്തു. മാന്നാർ പൊലീസിന്റെ തിരച്ചിലിൽ ചെന്നിത്തല ചൂരവേലിൽ മുകേഷിന്റെ (കിച്ചുവാവ) വീട്ടിൽനിന്ന് ഒരു നഞ്ചക്കും സ്ഫോടക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന 200 ഗ്രാം വെളുത്ത ഫോസ്ഫറസും പിടിച്ചെടുത്തു.സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി തുടരുന്നതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.