ആലപ്പുഴ ∙ സ്വർണപ്പണയവുമായി ബന്ധപ്പെട്ട തർക്കം ‘സിപിഎം കോടതി’യിലെ വിചാരണയ്ക്കിടെ കയ്യാങ്കളിയിലെത്തി.
അതോടെ പരാതി പൊലീസ് സ്റ്റേഷനിലെത്തി. യഥാർഥ കോടതി തന്നെ ഇടപെട്ട് കേസെടുത്തു.
സിപിഎം പുന്നമട ലോക്കൽ കമ്മിറ്റി ഓഫിസിലാണു സംഭവങ്ങളുടെ തുടക്കം.
പണയം വച്ച സ്വർണം തിരിച്ചെടുത്തപ്പോൾ കിട്ടിയതു മുക്കുപണ്ടമാണെന്ന പരാതിയാണു പാർട്ടി കൈകാര്യം ചെയ്തത്. ധനകാര്യ സ്ഥാപന ഉടമയെയും ഇടപാടുകാരനെയും 20 ന് വൈകിട്ട് പാർട്ടി ഓഫിസിൽ വിളിച്ചുവരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.സലിം കുമാർ കേസ് കൈകാര്യം ചെയ്യുന്നതിനിടെ കൈവിട്ടു പോവുകയായിരുന്നു.
മുക്കുപണ്ടമല്ലെന്നു ബോധ്യപ്പെടുത്തിയിട്ടും പരാതിക്കാരൻ തന്റെ കരണത്തടിക്കുകയും ചവിട്ടുകയും ചെയ്തതായി തുടർന്ന് പുന്നമട
ചിത്തിര ഫിനാൻസ് ഉടമ അഭിലാഷ് പൊലീസിൽ പരാതി നൽകി. തുടർന്നു കോടതി നിർദേശപ്രകാരം ദേവസേനൻ എന്നയാൾക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു.
എന്നാൽ, അഭിലാഷിന്റെ വാദങ്ങൾ തെറ്റാണെന്നും സ്വർണത്തിന്റെ ഉടമയ്ക്കു നീതി കിട്ടിയില്ലെന്നും സലിംകുമാർ പറഞ്ഞു. പാവപ്പെട്ട
വീട്ടമ്മയെ ഫിനാൻസ് ഉടമ ചതിച്ചെന്ന പരാതിയാണു പാർട്ടി ഓഫിസിൽ ചർച്ച ചെയ്തത്. വിൽക്കാൻ ചെന്നപ്പോഴാണു തിരികെ ലഭിച്ചതു വ്യാജ സ്വർണമാണെന്ന് അവർ തിരിച്ചറിഞ്ഞത്.
മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. പാർട്ടി ഓഫിസിലെ ചർച്ചയിൽ തെളിവു നൽകാനാകാതെ ഫിനാൻസ് ഉടമ ഇറങ്ങിപ്പോയെന്നും സെക്രട്ടറി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

