മാവേലിക്കര∙ വിനോദത്തിന്റെയും ആഘോഷത്തിന്റെയും സാഹസികതയുടെയും അതിശയക്കാഴ്ചകൾ അണിനിരത്തി മെഗാ ഫെസ്റ്റ് മാവേലിക്കരയിൽ. കണ്ടിയൂർ ക്ഷേത്രത്തിനു സമീപം കൊച്ചിക്കൽ സർക്കസ് ഗ്രൗണ്ടിൽ ‘മെഗാ ഫാമിലി ഫെസ്റ്റ്’ നാളെ ആരംഭിക്കും. മാർച്ച് വരെ നീളുന്ന ഫെസ്റ്റിന്റെ മുഖ്യ ആകർഷണം മൂന്ന് തീം സോണുകളാണ്.
കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ രൂപകൽപനയായ നയാഗ്ര വെള്ളച്ചാട്ടമാണ് ഇതിലൊന്ന്. യഥാർഥ മഞ്ഞിന്റെ അനുഭവം നൽകുന്ന അന്റാർട്ടിക് സ്നോ വേൾഡും മത്സ്യകന്യകമാരുടെ ലോകവും സന്ദർശകർക്ക് ദൃശ്യവിരുന്നാകും.
പ്രദർശന നഗരിയിൽ ഷോപ്പിങ്, ഭക്ഷണം, വിനോദം എന്നിവയ്ക്കു പ്രത്യേക വിഭാഗങ്ങളുണ്ട്.വിലക്കിഴിവോടെ ഉൽപന്നങ്ങൾ വാങ്ങാം.
അത്യാധുനിക അമ്യൂസ്മെന്റ് റൈഡുകൾ ഉൾപ്പെടെയുള്ള വിനോദോപാധികൾ വേറെയും. വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഫുഡ് ഫെസ്റ്റിവൽ, പുഷ്പ–സസ്യ പ്രദർശനവും വിൽപനയുമായി ഫ്ലവർ ആൻഡ് പ്ലാന്റ്സ് ഫെസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 9 വരെയും അവധി ദിവസങ്ങളിൽ 3 മുതൽ 9 വരെയുമാണ് പ്രദർശന സമയം. പ്രവേശന ഫീസ് 100 രൂപ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

