ആലപ്പുഴ ∙ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പുതിയ നടപ്പാലം നിർമാണത്തിന്റെ ഭാഗമായുള്ള ഗർഡർ സ്ഥാപിക്കൽ പൂർത്തിയായി. ട്രെയിൻ ഗതാഗതം ഉൾപ്പെടെ നിയന്ത്രിച്ച് ചൊവ്വാഴ്ച രാത്രി 10.30ന് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ബുധനാഴ്ച പുലർച്ചെ 4.20നാണ് പൂർത്തിയാക്കിയത്.
രാത്രി റെയിൽവേ സ്റ്റേഷൻ റോഡിൽ വാഹനഗതാഗതവും ഭാഗികമായി നിയന്ത്രിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ബുധനാഴ്ച രാവിലെ ആറു മണിയോടെ റോഡ് തുറന്നുനൽകി.
റെയിൽവേ സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്നതാണ് പുതിയ നടപ്പാലം.
നാല് കൂറ്റൻ ഗർഡറുകളാണ് വലിയ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി സ്ഥാപിച്ചത്. 6 മീറ്റർ വീതിയിൽ നിർമിക്കുന്ന നടപ്പാലത്തിൽ ഇനി പടികളുടെ നിർമാണം കൂടി പൂർത്തിയായാൽ യാത്രക്കാർക്ക് ഉപയോഗിക്കാനാകും.
അടുത്ത മാസത്തോടെ ഇതിന്റെ നിർമാണവും ആരംഭിക്കും. റെയിൽവേ ചീഫ് പ്രൊജക്ട് മാനേജർ കണ്ണൻ,ഡപ്യൂട്ടി മാനേജർ മാരിമുത്തു, അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ ബീന കൃഷ്ണൻ, കോൺട്രാക്ടിങ് കമ്പനിയായ ലീ ബിൽഡേഴ്സ് എംഡി ബാബു തോമസ്,സിഇഒ പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
അമൃത്ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് റെയിൽവേ സ്റ്റേഷനിൽ രണ്ടാം നടപ്പാലം നിർമിക്കുന്നത്.
നിലവിലുള്ള പ്രവേശന കവാടത്തിനു മുൻവശത്താണ് പുതിയ നടപ്പാലം വരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

