സ്കൂളുകളിലെ പൊതുപരിപാടികളിൽ വിദ്യാർഥികൾക്കും വേദിയിൽ പ്രധാന സ്ഥാനങ്ങൾ നൽകണമെന്നു വിദ്യാഭ്യാസ മന്ത്രിയോട് ഉന്നയിച്ച അഞ്ചാം ക്ലാസുകാരിയുടെ ആഗ്രഹം സഫലമാക്കിയെന്നു കലോത്സവം സംഘാടകർ. താമരക്കുളം വിവിഎച്ച്എസ്എസിലെ വിദ്യാർഥിയായ ഭവിക ലക്ഷ്മിയാണു സ്വാഗതവും അധ്യക്ഷ പ്രസംഗവും ഉൾപ്പെടെ കുട്ടികളെ ഏൽപിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടി മന്ത്രിക്കു കത്തു നൽകിയത്.
തുടർന്നാണു ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ വിദ്യാർഥികളെയും വേദിയിലിരുത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയി ദേവനന്ദൻ എസ്.മേനോൻ, ചാനൽ ഷോ താരമായ എസ്.നിഹാര എന്നിവരെയാണു വേദിയിൽ കലക്ടർ അലക്സ് വർഗീസിനൊപ്പം മുഖ്യാതിഥികളായി ഇരുത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

