ആലപ്പുഴ ∙ കടയിൽ സാധനം വാങ്ങാൻ വന്ന ചുമട്ടുതൊഴിലാളിയായ യുവാവിനെ സോഡാ കുപ്പിക്ക് അടിച്ച ശേഷം ബൈക്കുമായി കടന്ന സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കൊലപാതകം ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയായ ആര്യാട് സ്വദേശി രാജീവ്, വധശ്രമം ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതിയായ അമ്പലപ്പുഴ സ്വദേശി യഹിയ എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴം രാത്രി 10.50ന് ആറാട്ടുവഴി പങ്കജ് തിയറ്ററിനു തെക്കുവശത്തായിരുന്നു സംഭവം.
ബൈക്കിൽ കടയിലെത്തിയ പവർ ഹൗസ് വാർഡ് തൈപ്പറമ്പ് വീട്ടിൽ ബിനു വിൻസന്റിനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമികളിൽ ഒരാൾ കയ്യിൽ കരുതിയിരുന്ന സോഡാക്കുപ്പിക്ക് അടിക്കാൻ ശ്രമിച്ചു.
അടികൊള്ളാതെ തട്ടിമാറ്റിയ ബിനു ഓടിപ്പോകുകയായിരുന്നു. ഈ സമയം അക്രമികൾ ഇരുവരും ബൈക്കുമായി രക്ഷപ്പെട്ടു.
ആറാട്ടുവഴിയിൽ സിഐടിയു യൂണിയൻ തൊഴിലാളിയാണ് ബിനു. ഇരുവരെയും റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

