അധ്യാപക ഒഴിവ്
തുറവൂർ ∙ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. നാളെ സ്കൂൾ ഓഫിസിൽ രാവിലെ 11ന് അഭിമുഖം നടത്തും.
മെഗാ തൊഴിൽമേള 29ന്
ചെങ്ങന്നൂർ ∙ നഗരസഭ വിജ്ഞാന കേരളം മെഗാ തൊഴിൽമേള 29നു നഗരസഭ ഓഫിസ് പരിസരത്ത് നടക്കും.
25ൽ പരം മൾട്ടി നാഷനൽ കമ്പനികളും മറ്റു സ്ഥാപനങ്ങളും പങ്കെടുക്കുന്ന തൊഴിൽമേള രാവിലെ 10ന് ആരംഭിക്കും. നഗരസഭ ചെയർപഴ്സൻ ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്യും.
വൈസ് ചെയർമാൻ കെ.ഷിബുരാജൻ അധ്യക്ഷത വഹിക്കും.
വാസ്തുവിദ്യ കോഴ്സ്
ആലപ്പുഴ∙ വിശ്വകർമ വേദപഠന കേന്ദ്രം പാരമ്പര്യതച്ചുശാസ്ത്രവും വാസ്തുവിദ്യയും സംയോജിപ്പിച്ചു സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഞായറാഴ്ചകളിൽ ആലപ്പുഴയിലും എടത്വയിലുമാണു ക്ലാസ്.
9446374725. (കഴിഞ്ഞ ദിവസം വാർത്തയ്ക്കൊപ്പം ഫോൺ നമ്പർ തെറ്റായാണു നൽകിയിരുന്നത്).
റജിസ്ട്രേഷൻ പുതുക്കാം
ആലപ്പുഴ∙ ജില്ലയിൽ മോട്ടർ ട്രാൻസ്പോർട്ടേഴ്സ് വർക്കേഴ്സ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അണ്ടർടേക്കിങ്/വാഹനങ്ങളുടെ 2026 വർഷത്തേക്കുള്ള റജിസ്ട്രേഷൻ 31 നു മുൻപ് ഫൈനില്ലാതെ ഓൺലൈനായി പുതുക്കാം.
കേരള ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടേയും 2026 വർഷത്തേക്കുള്ള റജിസ്ട്രേഷൻ നവംബർ 30ന് മുൻപ് ഓൺലൈനായി ഫൈനില്ലാതെ പുതുക്കാം. 0477-2253515.
കഞ്ഞിക്കുഴി ബ്ലോക്ക് കേരളോത്സവം 29 മുതൽ
മുഹമ്മ ∙ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 29ന് ആരംഭിച്ച് 31ന് സമാപിക്കും.
കണിച്ചുകുളങ്ങര ഹൈസ്കൂൾ ഗ്രൗണ്ട്, കഞ്ഞിക്കുഴി പ്രോഗ്രസീവ് ആർട്സ് ക്ലബ്, കൂറ്റുവേലി ഗവ. ഡിവിഎച്ച്എസ്എസ്, എസ്എൻ കോളജ്, പുത്തനമ്പലം ഭാഗ്യരാജ് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ക്രിക്കറ്റ്, വോളിബോൾ, അത്ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഷട്ടിൽ ബാഡ്മിന്റൻ എന്നീ മത്സരങ്ങളും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ കലാമത്സരങ്ങളും നടക്കും.
31ന് ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അധ്യക്ഷനാകും. മത്സര വിജയികൾക്കുള്ള സമ്മാനസമർപ്പണം പി.പി. ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ നിർവഹിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ആദരിക്കും.
കേരളോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, സെക്രട്ടറി സി.വി.സുനിൽ എന്നിവർ അറിയിച്ചു.
ആട്യ–പാട്യ സംസ്ഥാന ചാംപ്യൻഷിപ് 31 മുതൽ ചെട്ടികുളങ്ങരയിൽ
മാവേലിക്കര ∙ ആട്യ–പാട്യ സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ് 31 മുതൽ 2 വരെ ചെട്ടികുളങ്ങര എച്ച്എസ്എസിൽ നടക്കും. 31നു റജിസ്ട്രേഷൻ, 1നു രാവിലെ 7നു കായംകുളം പാർക്ക് മൈതാനത്തു ദീപശിഖ പ്രയാണം എസ്ഐ എ.ഹാരിസ് ഉദ്ഘാടനം ചെയ്യും.
9നു ചെട്ടികുളങ്ങര വരിക്കോലി ജംക്ഷനിൽ നിന്നു മാർച്ച് പാസ്റ്റ്. രാവിലെ 10നു ചാംപ്യൻഷിപ് അർജുന അവാർഡ് ജേതാവ് പി.ജെ.ജോസഫ് ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ ജേക്കബ് ഉമ്മൻ അധ്യക്ഷനാകും. 2നു രാവിലെ 11നു സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ഇന്നു വൈകിട്ടു 4നു ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ് നിർവഹിക്കുമെന്നു സ്വാഗതസംഘം ജനറൽ കൺവീനർ ഷെജിത് ഷാജി, എക്സിക്യൂട്ടീവ് ചെയർമാൻ കെ.പി.ശശികല ദേവി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി. ജഗദീഷ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഗോപൻ ഗോകുലം എന്നിവർ അറിയിച്ചു.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ ഉപ്പുങ്കൽ, കോലടിക്കാട്, കാരിക്കൽ, വൈപ്പുമുട്ട്, കട്ടക്കുഴി, കട്ടക്കുഴി കിഴക്ക്, വെള്ളക്കട, കുഞ്ചൻ നമ്പ്യാർ സ്മാരകം, മൂടാമ്പാടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ അസീസി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ പാതിരപ്പള്ളി, വില്ലേജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

