ചാരുംമൂട്∙ പാലമേൽ പഞ്ചായത്തിൽ കരിങ്ങാലിൽ പുഞ്ചയുടെ ഓരത്ത് ഇക്കോ ടൂറിസം പദ്ധതി വരുന്നു. പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിൽ വരുത്താനുള്ള നടപടി ആരംഭിച്ചത്.
കരിങ്ങാലിൽചാൽ പുഞ്ചയോട് ചേർന്ന് റവന്യു വകുപ്പിന്റെ കീഴിലുള്ള മൂന്നര ഏക്കർ സ്ഥലം പാട്ടത്തിനെടുത്തുകൊണ്ടാണ് പാലമേൽ പഞ്ചായത്ത് പാലമേൽ–കരിങ്ങാലി ഇക്കോ ടൂറിസം പദ്ധതിയെന്ന ഡിപിആർ തയാറാക്കിയത്. 100 കോടിരൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ്. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡിപിആർ തയാറാക്കിയിട്ടുള്ളത്.
സംസ്ഥാന സർക്കാരിന്റെയും എംഎൽഎയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ ഫിഷറീസ് വകുപ്പിൽ നിന്ന് 65ലക്ഷം രൂപയും പദ്ധതി പ്രദേശത്ത് ഹാപ്പിനസ് പാർക്ക് നിർമിക്കാൻ വേണ്ട
സ്ഥലത്ത് മണ്ണിടാൻ 35 ലക്ഷം രൂപയും പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്.
1കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. എം.എസ്.അരുൺകുമാർ എംഎൽഎ, കലക്ടർ അലക്സ് വർഗീസ്, പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, പഞ്ചായത്ത് അംഗങ്ങളായ ജെസ്റ്റിൻ ജേക്കബ്, വേണു കാവേരി തുടങ്ങിയവർ ഇന്നലെ ഇക്കോ ടൂറിസം പദ്ധതി സ്ഥലം സന്ദർശിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് നിലകൊള്ളുന്ന പുഞ്ചയാണ് കരിങ്ങാലിൽചാൽ പുഞ്ച.
ഈ പദ്ധതി നിലവിൽ വരുമ്പോൾ സമീപ ജില്ലകളിൽ നിന്നും ഒട്ടേറെപ്പേർ പാലമേൽ–കരിങ്ങാലി ഇക്കോ ടൂറിസം പദ്ധതി സ്ഥലത്തേക്ക് എത്തിച്ചേരും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]