തുറവൂർ∙ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ തുറവൂർ പാതയിൽ ചന്തിരൂരിനും അരൂരിനും ഇടയ്ക്ക് കുഴികളിൽ വീണ് 2 ലോറികൾ മറിഞ്ഞു. ഇന്നലെ പുലർച്ചെ അരൂർ ക്ഷേത്രം കവലയ്ക്കും പള്ളിക്കും ഇടയ്ക്ക് ശ്രീനാരായണ നഗറിന്റെ മുന്നിലായിരുന്നു തടിയുമായി പോയ ലോറി മറിഞ്ഞത്.
ദേശീയപാത നിർമാണം നടക്കുന്ന അരൂർ ചന്തിരൂരിൽ പ്രവർത്തിക്കുന്ന കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാനായി സാധനങ്ങൾ കൊണ്ടുവന്ന കവചിത ലോറി മറിഞ്ഞതാണ് രണ്ടാമത്തെ അപകടം. ഇന്നലെ വൈകിട്ട് സ്ഥാപനത്തിലേക്ക് കയറ്റുമ്പോൾ മറിയുകയായിരുന്നു.
ആലപ്പുഴ ഭാഗത്തുനിന്നു പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലേക്കു തടിയുമായിപോയ ലോറിയാണ് വെള്ളക്കെട്ടിലെ കുഴിയിൽപെട്ടു മറിഞ്ഞത്.
ഇതോടെ പാതയിൽ ഗതാഗതക്കുരുക്കിനും കാരണമായി. ഈ ഭാഗത്ത് റോഡരികിൽ ഗർഡറുകൾ ഉയർത്താനുള്ള ക്രെയിൻ നീക്കത്തിനായി റെയിൽ ഘടിപ്പിച്ചിട്ടുണ്ട്.
വളരെ ഉയർത്തി ഘടിപ്പിച്ചിരിക്കുന്ന റെയിലുകളിലൂടെ കടന്നുവേണം വാഹനങ്ങൾക്ക് കോൾഡ് സ്റ്റോറേജിലേയ്ക്ക് ചരക്കു വാഹനങ്ങൾ എത്താൻ. വാഹനം കയറാനാവശ്യമായ ഉയരത്തിൽ കോൺക്രീറ്റ് മെറ്റലോ കോൺക്രീറ്റോ റെയിലിനോട് ചേർന്ന് ഉയർത്താത്തതാണ് വാഹനം മറിഞ്ഞുവീണതെന്നാണ് ഡ്രൈവർ പറയുന്നത്.
റെയിൽപാളങ്ങൾ ഘടിപ്പിക്കുമ്പോൾ വാഹനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ സുരക്ഷിതത്വമൊരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.ഇന്നലെ ഉച്ചയോടെ മറ്റൊരു ലോറിയിൽ തടി കയറ്റിവിടുകയും ലോറി പാതയിൽ നിന്നു നീക്കുകയായിരുന്നു.
അരൂർ ക്ഷേത്രം മുതൽ ബൈപാസ് വരെ മേൽപാലത്തിന്റ നിർമാണം നടക്കുന്നതിനാൽ റോഡിലെ കുഴികളിൽ ചെളിവെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഈഭാഗത്ത് മാസങ്ങൾക്കു മുൻപ് 2 തടി ലോറിയും ആക്രിസാധനങ്ങൾ കയറ്റി പോകുകയായിരുന്ന ലോറിയും മറിഞ്ഞിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]