
മാന്നാർ ∙ അധികൃതരുടെ അവഗണനയിൽ വികസനമെത്താതെ മാന്നാർ ബസ് സ്റ്റാൻഡ്. പാഴ്നിലമായി കിടന്ന സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് 2000ൽ എസ്.രാമചന്ദ്രൻപിള്ള.
എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോജിച്ചാണ് ബസ് സ്റ്റാൻഡ് കെട്ടിടം നിർമിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും ബസ്സ്റ്റാൻഡിന് യാതൊരു വികസനവുമില്ല. 15 വർഷത്തിനു ശേഷമാണ് ടാറിങ് പോലും ചെയ്തു കെഎസ്ആർടിസി അടക്കം ഇവിടെ കയറി തുടങ്ങിയത്.
കാലക്രമേണ സ്റ്റാൻഡ് നശിച്ചു തുടങ്ങി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്ത ബസ് സ്റ്റാൻഡിൽ കയറുന്നതിനു സ്വകാര്യ ബസുകൾ വിസമ്മതിച്ചു.
ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നത്.
ഒന്നര വർഷം മുൻപ് മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് സ്റ്റാൻഡിലെത്തി പരിശോധന നടത്തി. സ്റ്റാൻഡിനു വേണ്ട
നിലവാരമില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും അന്ന് കണ്ടെത്തിയിരുന്നു. ഇതിനിടയിൽ സ്റ്റാൻഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് മാന്നാർ സ്വദേശിയായ ഡ്രൈവർ പി.സുരേഷ്കുമാർ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി.
ഇതിനെ തുടർന്ന് ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 3 ലക്ഷം രൂപ അനുവദിച്ചു, അതു പിന്നീട് 7 ലക്ഷമായി ഉയർത്തി. എന്നിട്ടും നവീകരണമൊന്നുമായില്ല.
ഫണ്ടിന്റെ അപര്യാപ്തതയിൽ എല്ലാ നവീകരണ പദ്ധതികളും ഇപ്പോൾ നിലച്ചു നിൽക്കുകയാണ്. സ്റ്റാൻഡിന് ഉൾഭാഗത്തെ ടാറിങ് പൊട്ടിയിളകി കിടക്കാൻ തുടങ്ങിയിട്ടും കാലങ്ങളായി. രാത്രി കാലങ്ങളിൽ ഇവിടം ഇരുട്ടിന്റെ പിടിയിലാണ്.
അകലെയുള്ള ട്രാൻസ്ഫോമറിലെ ഒരു ബൾബിന്റെയും സമീപത്തെ കടകളിൽ അടയ്ക്കുന്ന വരെ സ്റ്റാൻഡിൽ വെട്ടമുള്ളു.
ഇതു മുതലാക്കി രാത്രി കാലങ്ങളിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ ഇടത്താവളവുമായി മാറി. പൊലിസ് പോലും എത്താറില്ല.
ഇതെല്ലാമറിഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ ബസ് സ്റ്റാൻഡിലേക്കു തിരിഞ്ഞു പോലും നോക്കുന്നില്ലെന്നാണ് ജനങ്ങളുന്നയിക്കുന്ന ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]