
തുറവൂർ ∙ ഗതാഗതം നിരോധിക്കാതെ ഉയരപ്പാതയുടെ മുകൾത്തട്ടിൽ സിമന്റ് മിശ്രിതം പൂശുന്ന ജോലികൾ ചെയ്യുമ്പോൾ താഴെ സർവീസ് റോഡിലൂടെ പോയ വാഹനങ്ങളുടെ മുകളിൽ സിമന്റ് മിശ്രിതം ചിതറി വീണത് സംഘർഷത്തിനും പ്രതിഷേധങ്ങൾക്കും കാരണമായി. അരൂർ ശ്രീനാരായണ നഗറിൽ 5–ാം റീച്ചിലെ 221–ാം നമ്പർ പില്ലറിനു സമീപം ഇന്നലെ വൈകിട്ട് 7 നായിരുന്നു സംഭവം.
വടക്കുനിന്നു തെക്കോട്ട് പോയ 8 കാറുകളുടെ മുകളിലും 3 ടെംപോ വാനിന്റെ മുകളിലും സിമന്റ് മിശ്രിതം ചിതറി വീണതോടെ ഡ്രൈവർമാർ പുറത്തിറങ്ങി ബഹളംവച്ചു.
ഈ സമയം ലിഫ്റ്റിന്റെ സഹായത്തോടെ മേൽപാതയുടെ മുകളിൽ സിമന്റ് മിശ്രിതം പൂശുന്ന പണി നടക്കുകയായിരുന്നു. മുകളിൽ അടിക്കുന്ന സിമന്റ് ചിതറി താഴെക്കൂടി പോകുന്ന വാഹനങ്ങളിലും ആളുകളുടെ ദേഹത്തും വീണു.
ഇവർ വാഹനം നിർത്തി കൂട്ടത്തോടെ തൊഴിലാളികളെ തടയാനും മുകളിൽ നിൽക്കുന്ന തൊഴിലാളികളെ താഴേക്കിറക്കാനും ശ്രമം നടത്തി. ജനരോഷം ശക്തമായതോടെ ഇവർ പണി നിർത്തി ഒഴിഞ്ഞുമാറി.
വാഹനങ്ങളിൽ ചിതറി വീണ സിമന്റ് മിശ്രിതം കുപ്പിവെള്ളം വാങ്ങി ഉണങ്ങുന്നതിനു മുൻപ് തന്നെ കഴുകാനുള്ള ശ്രമവും നടത്തി.
വലിയ വാഹനത്തിരക്കുള്ള സമയത്ത് ഗതാഗതം നിയന്ത്രിക്കാതെയും നിരോധിക്കാതെയും ഇത്തരത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ദോഷകരമാകുന്ന ജോലി ചെയ്യുന്നതിനെതിരെ യാത്രക്കാർ പൊലീസിൽ പരാതി നൽകി. ഇതുപോലെ മേൽപാലത്തിൽ വെൽഡിങ് പണികൾ നടക്കുമ്പോൾ തീ ചിതറി താഴെ കടന്നു പോകുന്ന പെട്രോൾ ടാങ്കർ ലോറികളടക്കം വാഹനങ്ങളിലും വീഴുന്നതും പതിവാണ്.
ഇത്തരത്തിൽ അപകടകരമായ പണി ചെയ്യുമ്പോൾ ഇവ പരിശോധിക്കാനും നിയന്ത്രിക്കാനും വിദഗ്ധരുടെ മേൽനോട്ടം ഉണ്ടാവാറില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]