തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാന നിർമിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ ജപ്പാൻ ശുദ്ധജല പൈപ്പ് പൊട്ടി. കോടംതുരുത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
കോടംതുരുത്ത് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലേക്ക് ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പിൽ നിന്നു പോകുന്ന 250 എംഎം വ്യാസമുള്ള പിവിസി പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ ശുദ്ധജലം ചോർന്ന് , കാനയ്ക്കായി എടുത്ത കുഴിയിൽ നിറഞ്ഞു. വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചതിനെത്തുടർന്ന് പമ്പിങ് നിർത്തി.
കാനയിൽ നിറഞ്ഞ വെള്ളം പമ്പ് ചെയ്തു നീക്കിയതിന് ശേഷമാണ് അറ്റകുറ്റപ്പണി തുടങ്ങിയത്.
വൈകിട്ടോടെ പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചു. വാട്ടർ അതോറിറ്റി അധികൃതരുടെ സാന്നിധ്യത്തിലല്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതാണ് പൈപ്പുകൾ പൊട്ടാൻ കാരണമെന്ന് ആക്ഷേപമുണ്ട്. എന്നാൽ കാനയുടെ നിർമാണവുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.
ഉയരപ്പാത നിർമാണം തുടങ്ങിയ ശേഷം ഒട്ടേറെ തവണയാണ് പൈപ്പുകൾ പൊട്ടിയത്. പ്രധാന പൈപ്പുകൾ പൊട്ടുമ്പോൾ ദിവസങ്ങളോളം പട്ടണക്കാട് പഞ്ചായത്തിന് കീഴിലെ 7 പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങുന്നത് പതിവാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]