
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി രണ്ടു ദിവസം മാത്രമുള്ളപ്പോഴും മത്സരം അരങ്ങേറുന്ന പുന്നമട കായൽത്തീരത്ത് സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ.
ഫിനിഷിങ് പോയിന്റിൽ മുഖ്യാതിഥികൾക്കും മറ്റും ഇരിപ്പിടം ഒരുക്കുന്ന ഭാഗത്തെ കൽക്കെട്ട് തകർന്നിട്ടു കാലങ്ങളായി. നടപ്പാതയിൽ വിരിച്ചിരുന്ന ടൈലുകളും തകർന്നു.
ഒരു വർഷമായി ഇതാണ് സ്ഥിതി. വള്ളംകളിയോട് അനുബന്ധിച്ച് കൽക്കെട്ട് പുനർനിർമിക്കുമെന്നു കരുതിയെങ്കിലും നടപടിയുണ്ടായില്ല. കായൽക്കരയിലേക്ക് ആയിരക്കണക്കിനാളുകളാണു വള്ളംകളി കാണാൻ എത്തുന്നത്.
കൽക്കെട്ടിലും മറ്റുമാണ് ഇവർ സ്ഥലം കണ്ടെത്തുന്നത്.
പക്ഷേ, സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിങ് പോയിന്റുവരെ പലയിടത്തും കൽക്കെട്ട് തകർന്നനിലയിലാണ്. കായൽക്കരയിലെ ചെറിയ പാലങ്ങളുടെ ചവിട്ടുപടിയും കൈവരികളും തകർന്നിട്ട് കാലങ്ങളായി. തത്തംപള്ളി പൂണിയിൽ പാലത്തിന്റെ കിഴക്കേയറ്റത്തെ പാലത്തിന്റെ കൈവരികൾ സ്ഥാപിക്കാൻ 2 മാസം മുൻപും കൗൺസിലർ കൊച്ചുത്രേസ്യാമ്മ ജോസഫ് മേജർ ഇറിഗേഷൻ അധികൃതർക്കും കലക്ടർക്കും പരാതി നൽകിയതാണ്.
ചെറിയ പണം മുടക്കിയാൽ പോലും തീരുമായിരുന്ന ജോലിപോലും നടന്നിട്ടില്ലെന്നു കൗൺസിലർ പറഞ്ഞു. കിടങ്ങാംപറമ്പ്, ജില്ലാക്കോടതി, തോണ്ടൻകുളങ്ങര ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഫിനിഷിങ് പോയിന്റിൽ വേഗം എത്തിച്ചേരാവുന്ന കുരിയപ്പൻ കുരിശടി–പുന്നമട
റോഡിൽ നിറയെ അപകടക്കെണികളാണ്. വലിയ കുഴികളും, റോഡിനെക്കാൾ താഴ്ന്ന നിലയിലുള്ള കൽക്കെട്ടും അപകടമുണ്ടാക്കുന്നു.
പരാതിപ്പെട്ടപ്പോൾ മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റ് എടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]