
മികച്ച കർഷകർ: അപേക്ഷ ക്ഷണിച്ചു
മാന്നാർ ∙ പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവ ചേർന്നു നടത്തുന്ന കർഷക ദിനാഘോഷം ഓഗസ്റ്റ് 17ന് നടക്കും. അന്നു പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും.
നെൽക്കർഷകൻ / കർഷക, പച്ചക്കറി കർഷകൻ/ കർഷക, നാളികേര കർഷകൻ/കർഷക, സമ്മിശ്ര കർഷകൻ /കർഷക, വനിതാ കർഷക, ക്ഷീര കർഷകൻ/കർഷക, കുട്ടി കർഷകൻ/കർഷക, പട്ടിക ജാതി കർഷകൻ/കർഷക, കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകർ 30ന് വൈകിട്ട് 5ന് മുൻപായി കൃഷിയുടെ വിവരങ്ങൾ അടങ്ങിയ അപേക്ഷ കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധന നാളെ മുതൽ
ആലപ്പുഴ∙ ജില്ലയിലെ എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഈ അധ്യയന വർഷം ലഭിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സംഘം നാളെ മുതൽ നേരിട്ടെത്തി പരിശോധിക്കാൻ ജില്ലാ വികസനസമിതി യോഗത്തിൽ തീരുമാനമായി. 30നുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണം.
സ്കിൽ സെന്റർ ട്രെയിനർ, സ്കിൽ അസിസ്റ്റന്റ്
ആലപ്പുഴ ∙ സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളിലെ സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്കു ട്രെയിനർ, സ്കിൽ അസിസ്റ്റന്റ് തസ്തികകളിൽ നിയമനം.
അഭിമുഖം നാളെ രാവിലെ 10ന് എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്ററുടെ ഓഫിസിൽ. വിവരങ്ങൾക്ക്: ssaalappuzha.blogspot.com.
ഭക്ഷ്യസുരക്ഷ ക്വിസ് മത്സരം
ചാരുംമൂട്∙ ഓണാട്ടുകര എത്നിക് ഫുഡ് പ്രൊഡ്യൂസർ കമ്പനി ഭക്ഷ്യസുരക്ഷാ ക്യാംപെയ്നിങ്ങിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷാ ക്വിസ് മത്സരം നടത്തും.
രണ്ടുപേർ വീതമുള്ള ടീമിന് പങ്കെടുക്കാം. ഓഗസ്റ്റ് 30ന് രാവിലെ 10ന് കരിമുളയ്ക്കൽ തുരുത്തിയിൽ ജംക്ഷനിലുള്ള ഓഫിസ് കോൺഫറൻസ് ഹാളിലാണു മത്സരം. ടീം അംഗങ്ങളുടെ പേര്, ക്ലാസ്, ഫോൺ നമ്പർ ഇവ വ്യക്തമാക്കി സ്കൂൾ അധികൃതരുടെ കത്ത് ഓഗസ്റ്റ് 10ന് മുൻപ് ലഭിക്കണം.
ഫോൺ: 9447275369.
ദേവി പ്രസാദം മെറിറ്റ് അവാർഡ് വിതരണം ഇന്ന്
പുതുപ്പള്ളി∙ ദേവികുളങ്ങര ഭഗവതി ക്ഷേത്ര ഭരണസമിതിയുടെ ദേവി പ്രസാദം മെറിറ്റ് അവാർഡ് വിതരണവും അനുമോദനവും ഇന്ന് ഉച്ചകഴിഞ്ഞു 3ന് ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കൽ നിർവഹിക്കും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്.
ബിന്ദിഷ് അധ്യക്ഷത വഹിക്കും.
മെഡിക്കൽ ക്യാംപ് ഇന്ന്
കായംകുളം∙ പുതിയിടം റസിഡന്റ്സ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാംപ് ഇന്നു രാവിലെ 9 മുതൽ പുതിയിടം എസ്എൻ ആശുപത്രിയിൽ നടക്കും. ജനറൽ മെഡിസിൻ, ഇഎൻടി, ശ്വാസകോശ രോഗം, ഗൈനക്കോളജി, ശിശുരോഗം, നേത്ര രോഗം എന്നീ വിഭാഗങ്ങളിൽ സേവനം ലഭിക്കുമെന്ന് പ്രസിഡന്റ് കെ.എൻ.ജയറാം, സെക്രട്ടറി ജി.അപ്പുക്കുട്ടൻനായർ എന്നിവർ അറിയിച്ചു.
കൗൺസലിങ്, ലബോറട്ടറി പരിശോധന എന്നിവയും ഉണ്ടാകും. 9446931516.
നേത്ര ചികിത്സാ ക്യാംപ് നാളെ
മുതുകുളം∙ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും ചേർന്നുള്ള സൗജന്യ നേത്ര ചികിത്സാ ക്യാംപ് നാളെ രാവിലെ 10.30 മുതൽ പള്ളിയങ്കണത്തിൽ നടക്കുമെന്നു വികാരി ഫാ.വി.തോമസ്, ഇടവക ട്രസ്റ്റി പി.കെ.ബാബു ബംഗ്ലാവിൽ, സെക്രട്ടറി ഷാജി തറാൽ എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]