ചാരുംമൂട്∙ ചാരുംമൂട് മേഖലയിൽ കർഷകരെ ആശങ്കയിലാഴ്ത്തി ജലനിരപ്പ് ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി.
ഇതിനോടകം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും ഉണ്ടായി.കരിങ്ങാലി, പെരുവേലിച്ചാൽ പുഞ്ചകളിൽ ജലനിരപ്പ് ഉയർന്നതോടെ നൂറനാടിനെയും ചുനക്കരയെയും ബന്ധിപ്പിക്കുന്ന ബണ്ട് റോഡ് മുങ്ങി. അച്ചൻകോവിലാറ്റിലും വെള്ളത്തിന്റെ അളവ് അപകടനിലയിലാണ്.
ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ആശങ്കയിലാണ്. ഇന്നലെ നൂറനാട് പഞ്ചായത്തിലെ പല സ്ഥലങ്ങളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
നൂറനാട് പഞ്ചായത്തിലെ ഇടപ്പോൺ, ചെറുമുഖ തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങളെയാണ് അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്കം ഏറെ ദുരിതത്തിലാക്കുന്നത്.
വെൺമണി പഞ്ചായത്തിലെ നൂറോളം കുടുംബങ്ങളും സമാന ദുരിതം അനുഭവിക്കുന്നു. 2018ല വെള്ളപ്പൊക്കത്തെ തുടർന്ന് നദികളിൽ അടിഞ്ഞുകൂടി മണ്ണ് നീക്കം ചെയ്യാത്തതാണ് വെള്ളപ്പൊക്കം ഇത്ര ഗുരുതരമാക്കിയത്.
ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങൾ ജലരേഖയാകുകയും ചെയ്തു. പാലമേൽ, താമരക്കുളം, നൂറനാട് പഞ്ചായത്തുകളിലാണു കൃഷിനാശം ഉണ്ടായത്.
പാലമേൽ പഞ്ചായത്തിലെ പയ്യനല്ലൂരിൽ വിജയൻപിള്ള എന്ന കർഷകന്റെ 300 മൂട് കുലച്ച ഏത്തവാഴകൾ നിലംപൊത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]