
മാന്നാർ ∙ അപ്പർകുട്ടനാട് വെള്ളപ്പൊക്കത്തിന്റെ പിടിയിൽ, 3 ക്യാംപുകൾ തുടങ്ങി. പമ്പാനദി, അച്ചൻകോവിലാർ കുട്ടംപേരൂർ ആറ്, ചെന്നിത്തല പുത്തനാറ് എന്നിവിടങ്ങളിൽ കൂടുതൽ വെള്ളമെത്തി കരകവിഞ്ഞതോടെയാണ് മിക്കയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായത്. ബുധനൂർ പഞ്ചായത്തിലെ പൊണ്ണത്തറ ഭാഗത്തെ 16 വീടുകളിൽ വെള്ളം കയറി, ആ ഭാഗം പഞ്ചായത്തിൽ നിന്നും ഒറ്റപ്പെട്ട
നിലയിലാണ്.
ഇവർക്കായി ഇന്ന് ബുധനൂർ ഗവ. എച്ച്എസ്എസിലും എണ്ണയ്ക്കാട് ഭാഗത്തുള്ളവർക്ക് എണ്ണയ്ക്കാട് ഗവ.
യുപി സ്കൂളിലും ക്യാംപുകൾ തുടങ്ങും. ബുധനൂർ ഹൈസ്കൂൾ ജംക്ഷനിൽ നിന്നും വടക്കോട്ടുള്ള പൊണ്ണത്തറ റോഡിന്റെ വിവിധയിടങ്ങളിൽ വെള്ളം കയറി.
ബുധനൂരിൽ ആദ്യം വെള്ളം കയറുന്ന എണ്ണയ്ക്കാട് കിഴക്ക് പ്ലാക്കാത്തറ ഭാഗത്തെ 10 വീടുകളിലും വെള്ളം കയറി.
ഇവിടുള്ളവർക്കായി തയ്യൂർ പകൽ വീട്ടിൽ ക്യാംപ് തുടങ്ങിയെങ്കിലും മിക്കവരും ബന്ധുവീടുകളിലേക്കു മാറി. വള്ളക്കാലിക്ക് തെക്ക് വാലേൽ ഭാഗത്തെ 8 വീടുകളിൽ വെള്ളം കയറി.
ഇവർ വീടുകളിൽ തന്നെ കഴിയുകയാണ്. സ്ഥിതി രൂക്ഷമായാലേ വീടു വിടുകയുള്ളു.
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ അച്ചൻകോവിലാറിന്റെ തീര പ്രദേശമായ പറക്കടവ് പടിഞ്ഞാറ് കിഴക്കൻവേലി ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി. 3 വീട്ടുകാരെ ക്യാംപിൽ പോയിട്ടുള്ളു.
ശേഷിക്കുന്നവർ ബന്ധുവീടുകളിലേക്കു മാറി.
∙ വീടുകളിൽ വെള്ളം കയറിയതോടെ മാന്നാർ, ബുധനൂർ, ചെന്നിത്തല പഞ്ചായത്തുകളിൽ റവന്യു, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. മാന്നാർ കുട്ടംപേരൂർ യുപിഎസിൽ 6 കുടുംബത്തിലെ 14 പേരും, ബുധനൂർ തയ്യൂർ പകൽ വീട്ടിൽ 3 കുടുംബത്തിലെ 6 പേരും, ചെന്നിത്തല ചെറുകോൽ ഗവ മോഡൽ യുപിഎസ് 3 കുടുംബത്തിലെ 7 കുട്ടികളടക്കം 13 പേരുമാണ് ക്യാംപുകളിലേക്കു മാറിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]