
ആലപ്പുഴ ജില്ലയിൽ ഇന്ന് (27-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താൽക്കാലിക അധ്യാപകർ
അമ്പലപ്പുഴ ∙ കാക്കാഴം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച 30ന് 2.30ന് സ്കൂൾ ഓഫിസിൽ നടക്കും.
സ്റ്റാഫ് നഴ്സ്
വീയപുരം ∙ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ബിഎസ്സി നഴ്സിങ്, ജനറൽ നഴ്സിങ്. പ്രായപരിധി 18 നും 36 വയസ്സിനും മധ്യേ. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സൽ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 11ന് വൈകിട്ട് 3നകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ എത്തിക്കണം.
സ്വകാര്യസ്ഥാപനത്തിൽ നിയമനം
ആലപ്പുഴ ∙ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനത്തിലേക്കു നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 9.30ന് എംപ്ലോയബിലിറ്റി സെന്ററിൽ. ഫോൺ: 0477 2230624, 8304057735.
ഗ്രാഫിക് ഡിസൈൻ കോഴ്സുകൾഅസാപ്പിൽ
ചെറിയ കലവൂർ ∙ പ്രഫഷനൽ ഗ്രാഫിക് ഡിസൈൻ അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ അഡോബ് ഫോട്ടോഷോപ്, ഫോട്ടോ എഡിറ്റിങ്, ആൻഡ് റീടൂച്ചിങ്, ഇല്യുസ്ട്രേറ്റർ ആൻഡ് കോരൽ ഡ്രോ ലോഗോസ്, പോസ്റ്ററുകൾ, ബ്രാൻഡിങ്, ഇൻഡിസൈൻ, –മാഗസിൻ, ആൻഡ് ലേയൗട്ട് ഡിസൈൻ തുടങ്ങിയ കോഴ്സുകൾ ആരംഭിച്ചിരിക്കുന്നു. മൂന്നുമാസമാണ് കോഴ്സ് കാലാവധി. ഫോൺ: 9495999682, 6282095334
അപേക്ഷ ക്ഷണിച്ചു
ഹരിപ്പാട് ∙ പട്ടിക ജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ഹരിപ്പാട് ഗവ.ഐടിഐയിൽ സർവേയർ ട്രേഡിൽ 2025-2027 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി http://scdditiadmission.kerala.gov.in ലിങ്കുവഴിയോ ഐടിഐ ഹെൽപ് ഡെസ്ക് വഴിയോ ജൂലൈ16 വരെ സമർപ്പിക്കാം. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷാ ഫീസ് ഇല്ല. 0479-2417703, 9496465304.
വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷിക്കാം
ആലപ്പുഴ ∙ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥികൾക്കു പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കാൻ സ്ഥാപനമേധാവികൾ ഇ ഗ്രാന്റ്സ് 3.0 പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അപേക്ഷിക്കണമെന്നു ജില്ലാ പട്ടികവർഗ വികസന ഓഫിസർ അറിയിച്ചു. അപേക്ഷകൾ ജൂലൈ 15നു മുൻപ് ഇ ഗ്രാന്റ്സ് സൈറ്റ് വഴി പുനലൂരിലെ കൊല്ലം ജില്ലാ പട്ടികവർഗ വികസന ഓഫിസർക്കു ലഭിക്കണം. 0475 2222353.
ആദരം: അപേക്ഷ ക്ഷണിച്ചു
മാവേലിക്കര ∙ തഴക്കര, വെട്ടിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ, തഴക്കര പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വിവിധ സിലബസുകളിൽ 10, 12 പരീക്ഷയിൽ ഉന്നതവിജയം നേടിയവർ, സർവകലാശാല പരീക്ഷ ഉൾപ്പെടെ വിവിധ മേഖലകളിൽ മികവു പുലർത്തിയവരെ ആദരിക്കുന്നു. അപേക്ഷകൾ 30നു മുൻപായി ഫോട്ടോ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം നൽകണം. 9656815762, 9961324328
ഓഗസ്റ്റ് 24നു മുൻപ് മസ്റ്ററിങ് നടത്തണം
മാവേലിക്കര ∙ നഗരസഭ, തെക്കേക്കര പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നു വിവിധ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവർ അക്ഷയകേന്ദ്രങ്ങളിലെത്തി ഓഗസ്റ്റ് 24നു മുൻപായി മസ്റ്ററിങ് നടത്തണം. ഇ–മസ്റ്ററിങ് പരാജയപ്പെടുന്ന നഗരസഭയിൽ നിന്നു പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് നഗരസഭ ഓഫിസിൽ ഹാജരാക്കണം.
പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി തെളിവെടുപ്പ് നാളെ
ആലപ്പുഴ ∙സംസ്ഥാന പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി തെളിവെടുപ്പ് നാളെ രാവിലെ 11നു ഗസ്റ്റ് ഹൗസിൽ നടക്കും. അതോറിറ്റി അംഗം പി.കെ.അരവിന്ദ ബാബു തെളിവെടുപ്പു നടത്തും.പൊതുജനങ്ങൾക്കു പൊലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരെയും കുറിച്ചുള്ള പരാതികൾ നേരിട്ട് അറിയിക്കാം.
പഠനോപകരണങ്ങൾ വാങ്ങാൻ സഹായം
ആലപ്പുഴ ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് ജില്ലാ ഓഫിസിൽ അംഗങ്ങളായവരുടെ മക്കളിൽ ഇക്കൊല്ലം എൽകെജി ഒന്ന് ക്ലാസുകളിൽ ചേർന്നവർക്കു പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം (750 രൂപ) നൽകുന്നു. ജൂലൈ 10 വരെ അപേക്ഷിക്കാം. ഫോൺ: 0477 2241455.
തൊഴിലുടമകൾക്ക് ശമ്പളവിഹിതത്തിന് റജിസ്റ്റർ ചെയ്യാം
ആലപ്പുഴ ∙ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (NAME) പദ്ധതിയിൽ 2024 ഒക്ടോബറിനു ശേഷം പ്രവാസികൾക്കു ജോലി നൽകിയ തൊഴിലുടമകൾക്കു ശമ്പളവിഹിതം ലഭിക്കാൻ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.norkaroots.org എന്ന വെബ്സൈറ്റിൽ. ഫോൺ: 0471 2770523
സൗജന്യ മെഡിക്കൽ ക്യാംപ് ജൂലൈ 4ന്
ഹരിപ്പാട് ∙ നഗരസഭ, ഗവ.ആയുർവേദ ഡിസ്പെൻസറി, ടെംപിൾ സിറ്റി റസിഡൻസ് അസോസിയേഷൻ, ഐഎസ്എം ഡിപ്പാർട്മെന്റ്, എഎംഎഐ യൂണിറ്റ്, ഗ്രേറ്റർ റോട്ടറി ക്ലബ്, ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് െസന്റർ, സുധർമ മുരളീധരൻ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങൾക്കെതിരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് ജൂലൈ 4ന് 9ന് ഡോ. ബി.കൃഷ്ണ വേണിയുടെ വസതിയിൽ നടക്കും. നഗരസഭാ അധ്യക്ഷൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 9495441858.
പഠനക്യാംപ് ഇന്നും നാളെയും
ചെങ്ങന്നൂർ ∙ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവവിചാരം – 2025 പഠനക്യാംപ് ഇന്നും നാളെയുമായി ഉമ്മൻചാണ്ടി നഗറിൽ (സിറ്റിസൺസ് ക്ലബ്) നടക്കും.ഇന്നു 2നു പതാക ഉയർത്തൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ക്യാംപ് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകിട്ട് സമാപനസമ്മേളനം എഐസിസി വർക്കിങ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ മുതിർന്ന നേതാക്കളും പ്രമുഖ മാധ്യമപ്രവർത്തകരും പങ്കെടുക്കും. ക്യാംപിന്റെ ഒരുക്കങ്ങൾ പൂർത്തിയായി സംഘാടക സമിതി ചെയർമാൻ പി.വി. ജോൺ, ജനറൽ കൺവീനർ കെ.ആർ.സജീവൻ, ക്യാംപ് മാനേജർ പ്രശാന്ത് ആലാ എന്നിവർ അറിയിച്ചു.
സീനിയർ സിറ്റിസൻസ് ഫോറം വാർഷിക സമ്മേളനം
എടത്വ ∙ സീനിയർ സിറ്റിസൻസ് ഫോറം എടത്വ വാർഷിക സമ്മേളനം 29 ന് 3 ന് എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഫോറം പ്രസിഡന്റ് വർഗീസ് വർഗീസ് പള്ളിത്തെക്കേതിൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്യുമെന്ന സെക്രട്ടറി വിൻസന്റ് പഴയാറ്റിൽ അറിയിച്ചു. ഫോൺ. 95625 38905.
മാന്നാർ മഹാത്മാ ഗാന്ധി ജലമേള സെപ്റ്റംബർ 8ന്
ആലപ്പുഴ∙ മാന്നാർ മഹാത്മാ ഗാന്ധി ജലമേള സെപ്റ്റംബർ 8ന് ഉച്ചയ്ക്ക് രണ്ടു മുതൽ മാന്നാർ കുര്യത്ത് കടവിലെ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. നെഹ്റു ട്രോഫി ജലമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 12 ചുണ്ടൻ വള്ളങ്ങളും ആറ് ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും ചെറുവള്ളങ്ങളും ഉൾപ്പെടെ നാൽപതിലധികം കളിവള്ളങ്ങൾ മത്സരിക്കും. മുഖ്യാതിഥിയായി പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് മഹാത്മാ ബോട്ട് റേസ് കമ്മിറ്റി ജനറൽ കൺവീനർ എൻ.ഷൈലാജ്, ജനറൽ സെക്രട്ടറി ടി.കെ.ഷാജഹാൻ, സെക്രട്ടറി കെ.പി.സോമരാജൻ, അജോയ് കടപ്പിലാരി എന്നിവർ പറഞ്ഞു.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ പൂന്തോപ്പ് സ്കൂൾ, കാരിക്കുഴി, മാസ്റ്റർ ടെക് 1, മാസ്റ്റർ ടെക് 2, ഇൻഫന്റ് ജംക്ഷൻ, ഗംഗ റീഡിങ് റൂം, ചാത്തനാട് കോളനി, ആശ്രമം എന്നിവിടങ്ങളിൽ ഇന്നു പകൽ 9 മുതൽ 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷനിൽ എൻഎസ്എസ് പാതിരപ്പള്ളി, ബിഎസ്എൻഎൽ, പാതിരപ്പള്ളി വില്ലേജ്, എൻകെയ്സ്, ആഡ്സോൺ, റിലയൻസ്, ഐഡിയ, തുമ്പോളി ചർച്ച്, ആയുർവേദം, സികെ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്നു പകൽ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.