
ആലപ്പുഴ ജില്ലയിൽ ഇന്ന് (27-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ്: അധ്യാപകര്
മാന്നാർ ∙ പരുമല ദേവസ്വം ബോർഡ് പമ്പ കോളജിൽ 2025-26 വർഷത്തിലേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അതിഥി അധ്യാപക റജിസ്ട്രേഷൻ ചെയ്ത സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി മേയ് 7 നു രാവിലെ 10ന് കോളജിൽ ഹാജരാകണം. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എൻവയൺമെന്റ് സയൻസ്, സുവോളജി, ഇംഗ്ലിഷ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കൊമേഴ്സ്, ഫിസിക്കൽ എജ്യൂക്കേഷൻ, മലയാളം എന്നിവയാണ് വിഷയങ്ങൾ. വിവരങ്ങൾക്ക് : 90377 88163.
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്
നെടുമുടി ∙ നെടുമുടി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.കോം പിജിഡിസിഎ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിങ്ങിൽ മുൻപരിചയമുള്ള പഞ്ചായത്ത് പ്രദേശവാസികൾക്കു മുൻഗണന ലഭിക്കുന്നതാണ്. അപേക്ഷകൾ മേയ് 7നു വൈകിട്ട് 5നു മുൻപായി പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം. 0477–2736236.
കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ ∙ കെൽട്രോണിൽ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് ഡിപ്ലോമ, പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ് പ്രഫഷനൽ ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തണം. 9072592412, 9072592416.
എസ്എൻഡിഎസ് ദൈവദശകം ആലാപന മത്സരം: റജിസ്ട്രേഷൻ തുടങ്ങി
ചേർത്തല∙ ശ്രീനാരായണ ഗുരുധർമ സേവാസംഘം നടത്തുന്ന ദൈവദശകം ആലാപന മത്സരത്തിനായി ജില്ലയിൽ റജിസ്ട്രേഷൻ തുടങ്ങി. എല്ലാവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ഓൺലൈനായും ഓഫ്ലൈനായും മത്സരങ്ങൾ നടത്തും. ജില്ലാതലത്തിലെ വിജയികൾക്ക് ദേശീയ തല മത്സരത്തിൽ പങ്കെടുക്കാം. പ്രായപരിധി മാനദണ്ഡമാക്കി ആറു വിഭാഗങ്ങളായാണു മത്സരമെന്ന് എസ്എൻഡിഎസ് ജില്ലാ സെക്രട്ടറി ജി.സൈജു കുളത്രക്കാട്, ജില്ലാ കമ്മിറ്റിയംഗം ജയധരൻ തിരുനല്ലൂർ എന്നിവർ അറിയിച്ചു. ഗുരുധർമ പ്രചാരണം ലക്ഷ്യമിട്ടാണ് മത്സരം. മേയ് 15നു മുൻപ് റജിസ്റ്റർ ചെയ്യണം. ജില്ലാതലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്കു യഥാക്രമം 3000, 2000,1000 രൂപ വീതം സമ്മാനം നൽകും. 9946575774, 6238025669.
റഫറി ക്ലിനിക്കും ടീം സിലക്ഷനും
മുഹമ്മ ∙ ജെൻഡർ ഈക്വാലിറ്റി യൂണിവേഴ്സൽ ഗെയിംസ് അസോസിയേഷൻ മേയ് 10, 11 തീയതികളിൽ നടത്തുന്ന സംസ്ഥാനതല മിക്സഡ് വോളിബോൾ, മിക്സഡ് അയൺ ഗെയിംസ് മത്സരങ്ങളുടെ റഫറി ക്ലിനിക്കും മിക്സഡ് വോളിബോൾ ജില്ലാ ടീമിന്റെ സിലക്ഷനും ഇന്നു രാവിലെ 8ന് ആര്യക്കര സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ള കായിക അധ്യാപകരും, വോളിബോൾ പരിശീലകരും ജില്ലാ ടീമിലേക്ക് സിലക്ഷൻ ആഗ്രഹിക്കുന്ന 20ന് താഴെ പ്രായമുള്ള ആൺകുട്ടികളും 25ന് താഴെ പ്രായമുള്ള വനിതകളും പങ്കെടുക്കണമെന്ന് കോഓർഡിനേറ്റർമാരായ വി.എസ്.പ്രജിത്ത്, വി.സവിനയൻ എന്നിവർ അറിയിച്ചു. 9846270733, 9961412357.
കുട്ടികൾക്കുള്ള സൗജന്യ ഹൃദ്രോഗ പരിശോധനാ ക്യാംപ് ഇന്ന്
ആലപ്പുഴ ∙ ജില്ലാ ഭരണകൂടത്തിന്റെയും ടിഡി മെഡിക്കൽ കോളജിന്റെയും നേതൃത്വത്തിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി ചേർന്ന് ഇന്നു കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ പരിശോധനാ ക്യാംപ് നടത്തും. രാവിലെ 9 മുതൽ മെഡിക്കൽ കോളജിന് എതിർവശം അൽ ഹുദ ഇംഗ്ലിഷ് സ്കൂളിലാണു ക്യാംപ്. കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുക്കുന്ന അർഹരായ കുട്ടികൾക്ക് ആസ്റ്റർ മെഡിസിറ്റിയിൽ സൗജന്യ ശസ്ത്രക്രിയ നടത്തും. ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ ഹാർട്ട് ടു ഹാർട്ട് പദ്ധതിയുടെ ഭാഗമായാണു ക്യാംപ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ, ജന്മനാ ഹൃദ്രോഗം സ്ഥിരീകരിക്കപ്പെട്ടവർ, തുടർചികിത്സ നടത്താൻ കഴിയാത്തവർ എന്നിവർക്കു പങ്കെടുക്കാം. 8547820183, 9744821721.
താലൂക്ക് വാർഷികവും തിരഞ്ഞെടുപ്പും 30ന്
ചെങ്ങന്നൂർ ∙ കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ താലൂക്ക്തല വാർഷികവും താലൂക്ക് കമ്മിറ്റി തിരഞ്ഞെടുപ്പും 30നു രാവിലെ 10നു പി.ടി. ഉഷ റോഡിലുള്ള കെഎസ്എസ്പിയു പെൻഷൻ ഭവനിൽ നടക്കും.
കൺവൻഷനും കലാ സംഗമവും ഇന്ന്
മാവേലിക്കര ∙ നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് ഡിവിഷൻ കൺവൻഷനും കലാസംഗമവും ഇന്നു രാവിലെ 8നു നഗരസഭ ടൗൺഹാളിൽ നടക്കും. 8നു പതാക ഉയർത്തൽ, 8.30നു കൺവൻഷൻ എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജലവിതരണം മുടങ്ങും
ചേർത്തല ∙ തൈക്കാട്ടുശേരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ വാൽവ് മാറ്റിവയ്ക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി എന്നീ പഞ്ചായത്തുകളിൽ ജലവിതരണം പൂർണമായും മുടങ്ങുമെന്നു ജല അതോറിറ്റി തൈക്കാട്ടുശേരി ഹെഡ്വർക്ക് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ചേർത്തല∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജലവിതരണ പൈപ്പ് ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെയും 29നും അരൂർ പഞ്ചായത്തിൽ പൂർണമായും, വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത് എന്നിവിടങ്ങളിൽ ഭാഗികമായും ജലവിതരണം മുടങ്ങും.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ പടിഞ്ഞാറേ നട, പുത്തൻവീട്ടിൽപ്പടി, കുന്നത്തമ്പലം, കനറാ ബാങ്ക്, സ്പെൻസർ, വെള്ളാവൂർ, വൈശ്യാ ബാങ്ക്, ആൽത്തറ ജംക്ഷൻ, സിവിൽ സ്റ്റേഷൻ, പന്തപ്ലാവ്, ഷൈമ, സെൻടൂർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ ബിഎസ്എൻഎൽ, വിഎസ്വി, എസ്ടിആർ, കൈരളി, ശ്രീ തിയറ്റർ, പോപ്പി, കല്യാൺ, ഈസി ബൈ, ശ്രീറാം മന്ദിർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായും സീറോ ജംക്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ കാട്ടുംപുറം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.