തുറവൂർ ∙ കായൽ മലിനീകരണം മൂലം കക്കവാരൽ തൊഴിലാളികൾ പ്രതിസന്ധിയിൽ. വേമ്പനാട്ട് കായലിന്റെ കൈവഴികളിൽ കക്ക വാരി ഉപജീവനം തേടുന്ന നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളാണ് കക്ക ഇല്ലാത്തതുമൂലം പട്ടിണിയിലായത്. മത്സ്യസംസ്കരണ ശാലകൾ ഉൾപ്പെടെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നു കായലിലേക്ക് ഒഴുക്കി വിടുന്ന രാസമാലിന്യങ്ങൾ നിറഞ്ഞ മലിന ജലമാണ് വെളുത്തുള്ളി, കുമ്പളങ്ങി, ഇടക്കൊച്ചി, കുമ്പളം, കൈതപ്പുഴ കായലിലെ കക്കാ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നത്.
വേമ്പനാട്ട് കായലിന്റെ കൈവഴികളായ വെളുത്തുള്ളി, കുമ്പളങ്ങി, കല്ലഞ്ചേരി, ഇടക്കൊച്ചി, കുമ്പളം, കൈതപ്പുഴ, വളന്തകാട്, ചേപ്പനം, പറവൂർ, പൂത്തോട്ട, ഉദയംപേരൂർ, വൈക്കം കായലുകളിൽ നിന്നു കക്കവാരി ഉപജീവനം തേടുന്ന ചേർത്തല താലൂക്കിലെ പരമ്പരാഗത തൊഴിലാളികളാണ് വരുമാനമാർഗം നിലച്ച് ദുരിതത്തിലായത്.
കടുത്ത കായൽ മലിനീകരണം മൂലമാണ് മത്സ്യ സമ്പത്തിനൊപ്പം കക്കയും കുറയുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
അരൂർ പഞ്ചായത്തിൽ 14– ാംവാർഡിൽ ഒട്ടേറെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി കക്കാതൊഴിലാളികളാണ്. പണ്ടുകാലത്ത് വീടിന് സമീപത്തുള്ള കായലിൽ ഇറങ്ങി കക്ക വാരുന്നവർ ഇപ്പോൾ വൈക്കം, മുറിഞ്ഞപുഴ, ഉദയംപേരൂർ, ചേപ്പനം തുടങ്ങിയ വിദൂരങ്ങളിൽ പോയി കക്ക വാരേണ്ട
ഗതികേടിലാണ്. അരൂർ ആഞ്ഞിലിക്കാട് നിന്നു പുലർച്ചെ 4ന് എൻജിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ ഇവിടങ്ങളിൽ എത്തി കക്ക വാരുന്ന തൊഴിലാളികൾ ഉച്ചയ്ക്ക് ഒന്നിന് വീടുകളിലെത്തി കക്കാ പുഴുങ്ങി നാലോടെ ചന്തയിലും വീടുകളിലുമെത്തിച്ച് ആവശ്യക്കാർക്കു നൽകും.
രാവും പകലുമായി 2 തൊഴിലാളികൾ നടത്തുന്ന അധ്വാനത്തിന് ഇപ്പോൾ 800 മുതൽ 1000 രൂപവരെയാണ് ലഭിക്കുന്നത്.
കായൽ രൂക്ഷമായ മലിനീകരണം നേരിട്ടതോടെ കക്കാ തൊഴിലാളികൾ പട്ടിണിയിലാകുകയാണെന്ന് അരൂർ പുതുവൽനികർത്ത് കെ.പി.ചെല്ലപ്പനും കളത്തിൽ കെ.സി.കുഞ്ഞപ്പനും പറയുന്നു. പരമ്പരാഗത കക്കാ തൊഴിലാളി കുടുംബത്തിൽപ്പെട്ടവരാണിവർ.
യാതൊരാനുകൂല്യവും സർക്കാരിൽ നിന്ന് ഈ തൊഴിലിൽ ഇവർക്കു ലഭിച്ചിട്ടില്ല. കുത്തിയതോടുള്ള കക്ക വ്യവസായ തൊഴിലാളി സഹകരണ സംഘം മാത്രമാണ് ഏക ആശ്രയം.
അരൂർ മുതൽ കുത്തിയതോട് വരെ ആയിരത്തിലേറെ കുടുംബങ്ങൾ കക്കാസംഘത്തിൽ അംഗങ്ങളായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

