നൂറനാട് ∙ പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ചുള്ള അന്നസദ്യയിൽ ദിനംപ്രതി ആയിരങ്ങൾ പങ്കെടുക്കുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ഉച്ചയ്ക്ക് 12ന് നടക്കുന്ന അന്നദാനത്തിൽ പങ്കെടുക്കാൻ ഭക്തർ പരബ്രഹ്മ സ്തുതികളോടെ പടനിലം ക്ഷേത്രത്തിലെത്തിച്ചേരുന്നത്.
ഇതോടൊപ്പം ക്ഷേത്രാങ്കണത്തിൽ ഉയർന്നിട്ടുള്ള ഭജനക്കുടിലുകളിലെ നൂറോളം കുടുംബാംഗങ്ങളും അന്നദാനത്തിൽ പങ്കെടുക്കുന്നു.
ദിവസം പത്ത് മുതൽ 15 ചാക്ക് അരിയുടെ വരെ അന്നദാനം നടക്കുന്നു. അയ്യായിരം മുതൽ ആറായിരം പേർവരെ സദ്യയിൽ പങ്കെടുക്കാറുണ്ട്.
മിക്ക ദിവസങ്ങളിലും വിപുലമായ സദ്യയാണ് നടത്താറുള്ളത്. ഗ്രാമത്തിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അന്നദാനത്തിൽ പങ്കെടുക്കാൻ 11മണിയോടെ ക്ഷേത്രത്തിലെത്തിച്ചേരും.
വൈകുന്നേരത്തോടെ ക്ഷേത്രപരിസരം നാമജപത്താൽ മുഖരിതമാവും.
കൂട്ടംകൂട്ടമായി ക്ഷേത്രപരിസരങ്ങളിലിരുന്ന് നാമം ജപിക്കുന്നത് പടനിലത്തിന്റെ പ്രത്യേകതകൂടിയാണ്. വൈകിട്ട് ആറ് മണിയോടെ കുടിലുകളിൽ ഭജനമിരിക്കുന്ന ഭക്തരുടെ ബന്ധുമിത്രാദികൾ ക്ഷേത്രത്തിലെത്തി അവരോടൊപ്പം നാമജപത്തിൽ പങ്കാളികളാകും.
വൈകുന്നേരം ദീപാരാധന സമയത്ത് എല്ലാ കുടിലുകളിൽ നിന്നും നാമജപങ്ങളുയരുമ്പോൾ പടനിലം പരബ്രഹ്മക്ഷേത്ര പരിസരം ഭക്തിസാന്ദ്രമാവുന്നു.
ക്ഷേത്രപരിസരത്ത് ആയിരക്കണക്കിന് വിളക്കുകൾ ദീപംചൊരിയുമ്പോൾ ആയിരങ്ങളാണ് തൊഴുകൈകളോടെ ആൽത്തറയ്ക്ക് മുന്നിലായി പരബ്രഹ്മനാമം ജപിച്ചുകൊണ്ട് അനുഗ്രഹം തേടുന്നത്.
ഇന്നലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം കഥാകൃത്ത് വിനു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും പൊലീസിന്റെ സേവനം ലഭിക്കും.
സാഹിത്യകാരൻ വിശ്വൻപടനിലം, രാജീവ് കോയിക്കൽ, സബ് ഇൻസ്പെക്ടർമാരായ അജിത്, ശ്രീജിത്ത്, രാജേന്ദ്രൻ, സിപിഒമാരയ വിഷ്ണു, ശെരീഫ്, സുന്ദരേശ്, ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം, സെക്രട്ടറി കെ.രമേശ്, ട്രഷറർ എസ്.ശ്രീജിത്ത്, ജോ.സെക്രട്ടറി വേണുഗോപലക്കുറുപ്പ്, എസ്.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
പടനിലത്ത് ഇന്ന്
രാവിലെ ആറിന് ഗണപതിഹവനം, ധാര. 8ന് ഭാഗവതാപാരയണം, 12ന് കഞ്ഞിസദ്യ, വൈകിട്ട് 6ന് ദീപക്കാഴ്ച, 6.30ന് ദീപാരാധന, സേവ, 7.00ന് കുത്തിയോട്ടച്ചുവടും പാട്ടും, 8ന് മ്യൂസിക്കൽ ലൈവ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

