മാന്നാർ ∙ യുവാവിന്റെ കയ്യിൽ നിന്ന് ഓടയിലേക്കു വീണ താക്കോൽക്കൂട്ടം അഗ്നിരക്ഷാസേനയെത്തി എടുത്തു. ഇരമത്തൂർ സ്വദേശിയായ യുവാവിന്റെ കയ്യിൽനിന്നു പരുമല കടവിനു സമീപമുള്ള ഓടയുടെ മുകളിലത്തെ വിടവിലൂടെയാണു താക്കോൽക്കൂട്ടം വീണത്.
വീടിന്റെയും വാഹനത്തിന്റെയടക്കം 5 താക്കോലുകളുണ്ടായിരുന്നു. താക്കോൽ എടുക്കാൻ യുവാവ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് തിരുവല്ലയിലെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്നു ഉദ്യോഗസ്ഥർ കമ്പിപ്പാര ഉപയോഗിച്ച് സ്ലാബ് നീക്കിയാണ് താക്കോൽക്കൂട്ടം കണ്ടെത്തി യുവാവിനെ ഏൽപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

