മാവേലിക്കര ∙ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിനു മാവേലിക്കരയിൽ തുടക്കമായി. ആദ്യ ദിനം എച്ച്എസ് വിഭാഗം ശാസ്ത്രനാടകം ആണു നടന്നത്.
ഔദ്യോഗിക ഉദ്ഘാടനം നാളെ ഉച്ചയ്ക്കു 2നു മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിൽ എം.എസ്.അരുൺകുമാർ എംഎൽഎ നിർവഹിക്കും. നഗരസഭാധ്യക്ഷൻ നൈനാൻ സി.കുറ്റിശേരിൽ അധ്യക്ഷനാകും.
നാളെ രാവിലെ 9നു വിവിധ വേദികളിൽ മത്സരം ആരംഭിക്കും.
മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിൽ ഐടി മേള, മാവേലിക്കര ഗവ.ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേള, മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ്, കണ്ണമംഗലം ഗവ.യുപിഎസ് എന്നിവിടങ്ങളിൽ പ്രവൃത്തിപരിചയ മേള, മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസ്, ഇൻഫന്റ് ജീസസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ എച്ച്എസ് വിഭാഗം ഗണിതശാസ്ത്ര മേള, ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിൽ സാമൂഹിക ശാസ്ത്രമേള, ഗവ.ബോയ്സ് വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ ഫെസ്റ്റ് എന്നിവ നടക്കും.
ശാസ്ത്ര നാടകം: കട്ടച്ചിറ ജോൺ എഫ്.കെന്നഡി സ്കൂളിന് ഹാട്രിക് വിജയം
ഹൈസ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ കായംകുളം കട്ടച്ചിറ ജോൺ എഫ്.കെന്നഡി സ്മാരക വിഎച്ച്എസ്എസ് അവതരിപ്പിച്ച ദി ഹോപ് എന്ന നാടകം ഒന്നാം സ്ഥാനം നേടി. ഇതേ നാടകത്തിൽ അഭിനയിച്ച വി.വി.ജൈനവ്, വൈഗ ദാസ് എന്നിവർ യഥാക്രമം മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ 3 വർഷമായി ജില്ലയിൽ ശാസ്ത്ര നാടകത്തിനു ഒന്നാം സ്ഥാനം കട്ടച്ചിറ ജോൺ എഫ്.കെന്നഡി സ്കൂളിനാണ്. ആലപ്പുഴ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് എച്ച്എസ് രണ്ടാം സ്ഥാനവും മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
പോയിന്റ് പട്ടികയിൽ നിന്ന് ശാസ്ത്ര നാടകം ഔട്ട്; പങ്കാളിത്തം കുറഞ്ഞു
ശാസ്ത്രോത്സവത്തിൽ സ്കൂളുകളുടെ ഓവറോൾ നിശ്ചയിക്കുന്നതിനു ശാസ്ത്ര നാടക മത്സരത്തിന്റെ ഫലം പരിഗണിക്കില്ല.
പരിഷ്കരിച്ച മാന്വൽ പ്രകാരം ശാസ്ത്ര നാടകത്തിന്റെ ഫലവും പോയിന്റും സ്കൂളുകളുടെ പോയിന്റ് പട്ടികയിൽ ഉൾപ്പെടുത്തില്ല. അതിനാൽ സ്കൂളുകളുടെ പങ്കാളിത്തം ശാസ്ത്ര നാടക മത്സരത്തിൽ കുറഞ്ഞു.
ഹൈസ്കൂൾ വിഭാഗത്തിനാണു ശാസ്ത്ര നാടക മത്സരം ഉള്ളത്. 11 ഉപജില്ലകളിൽ നിന്നായി 4 ടീമുകൾ മാത്രമാണ് ഇന്നലെ മാവേലിക്കരയിൽ പങ്കെടുത്തത്.
നാടകത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു സർട്ടിഫിക്കറ്റും പോയിന്റും മറ്റും ലഭിക്കുമെങ്കിലും സ്കൂളിന്റെ പോയിന്റ് പട്ടികയിൽ നാടകത്തിന്റെ ഫലം മാറ്റം വരുത്തില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

