ചേർത്തല ∙ റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേർത്തല വാരനാട് സ്വദേശി ഐഷയെ (62) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സെബാസ്റ്റ്യനെ ഇന്ന് പള്ളിപ്പുറത്ത് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും സെബാസ്റ്റ്യൻ ഒന്നും പ്രതികരിക്കാതിരുന്നതോടെ ഇന്നലെ സെബാസ്റ്റ്യന്റെ ഭാര്യ ഷേർളിയെയും അന്വേഷണ സംഘം രണ്ടു മണിക്കൂറിലധികം ചോദ്യം ചെയ്തു.
ഏറ്റുമാനൂരിൽ നിന്ന് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ ചൊങ്ങുംതറ വീട്ടിലും സെബാസ്റ്റ്യനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ കൊലപാതകക്കേസിലും കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊലപാതകക്കേസിലും ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തുള്ള വീടിനു ചുറ്റും വീടിനുള്ളിലും കുഴിയെടുത്ത് പരിശോധിച്ചിരുന്നു. മൃതദേഹ അവശിഷ്ടങ്ങളുടെ കത്തിക്കരിഞ്ഞ അസ്ഥികൾ മാത്രമാണ് ലഭിച്ചത്.
ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം വന്നിട്ടില്ല.
ഐഷ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ചേർത്തല സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത്. ഇതിനിടയിൽ ഇന്നലെ രാവിലെ, ചേർത്തല പൊലീസ് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
നെഞ്ചുവേദനയെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർമാർ പരിശോധിച്ചെങ്കിലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്തതിനാൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

