എടത്വ ∙ കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ നേതൃത്വത്തിൽ എടത്വ പാലത്തിനു സമീപം പമ്പാ നദിയിൽ നടന്ന വള്ളംകളിയിൽ പുന്നത്ര പുരയ്ക്കൽ ജേതാവായി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ജലമേള ഉദ്ഘാടനം ചെയ്തു.
എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി. ഫാ.ഫിലിപ് വൈക്കത്തുകാരൻ സന്ദേശം നൽകി.
എസ്എച്ച്ഒ എം.അൻവർ സമ്മാന വിതരണം നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, സർവീസ് സഹകരണ സംഘം പ്രസിഡന്റ് റെജി പി.വർഗീസ്, ജലോത്സവ സംഘാടക സമിതി അംഗങ്ങളായ സുധീർ കൈതവന, എ.ജെ.കുഞ്ഞുമോൻ, അജോഷ് ശിവൻ, ഗിരീഷ് ഭാസ്കരൻ, ടി.എസ്.സുരേഷ്, പി.എം.ഉത്തമൻ, ജി. ജയചന്ദ്രൻ, കെ.സി.സന്തോഷ്, ജസ്റ്റസ് സാമുവൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]