മാവേലിക്കര ∙ കരിപ്പുഴ മേഖലയിലെ വൈദ്യുതി വിതരണ സംവിധാനത്തിലെ വോൾട്ടേജ് വ്യതിയാന പ്രശ്നങ്ങൾക്ക് പരിഹാരമായി കരിപ്പുഴ ഫീഡർ പ്രവർത്തനം തുടങ്ങി. റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീമിൽ (ആർഡിഎസ്എസ്) ഉൾപ്പെടുത്തി തട്ടാരമ്പലം വൈദ്യുതി സെക്ഷൻ പരിധിയിൽ പൂർത്തിയാക്കിയ കരിപ്പുഴ 11 കെവി ഫീഡർ ഹരിപ്പാട് സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ എ.നൗഷാദ് ഉദ്ഘാടനം ചെയ്തു.
ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സിയാദ്, മാവേലിക്കര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിനു വി.ഉണ്ണിത്താൻ, സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഷൈനി, പ്രോജക്ട് മാനേജ്മെന്റ് വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർമാരായ നൂർ മുഹമ്മദ്, ബാബുക്കുട്ടൻ, സെക്ഷൻ എഇ രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായി.
നിലവിലെ തട്ടാരമ്പലം ഫീഡറിൽ ഉണ്ടായിരുന്ന 50 ട്രാൻസ്ഫോമറുകളിൽ നിന്നും 27 ട്രാൻസ്ഫോമർ മാറ്റിയാണു കരിപ്പുഴ ഫീഡർ ഒരുക്കിയത്.
എച്ച്ടി എബിസി കേന്ദ്രഫണ്ട് 1.1 കോടി രൂപയാണു ആർഡിഎസ്എസ് പദ്ധതിയിൽ കരിപ്പുഴ ഫീഡറിൽ ചെലവഴിച്ചത്. കണ്ടിയൂർ, കൊച്ചിക്കൽ, തട്ടാരമ്പലം, മറ്റം തെക്ക്, മറ്റം വടക്ക്, കരിപ്പുഴ പ്രദേശത്താണു പുതിയ ഫീഡറിന്റെ ഗുണം ലഭിക്കുന്നത്.
ആറായിരത്തോളം ഉപഭോക്താക്കൾക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. വൈദ്യുത തടസ്സം പരമാവധി കുറയ്ക്കാനും വോൾട്ടേജ് വ്യതിയാന പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ ഫീഡർ സ്ഥാപിച്ചതോടെ സാധിക്കുമെന്നു കെഎസ്ഇബി അധികൃതർ പറഞ്ഞു.
തട്ടാരമ്പലം ഫീഡർ ഇനി ചെട്ടികുളങ്ങര
നിലവിലെ തട്ടാരമ്പലം ഫീഡർ വിഭജിച്ചു കരിപ്പുഴ ഫീഡർ വന്നതോടെ തട്ടാരമ്പലം ഫീഡർ എന്ന പേരും ഓർമയായി. കരിപ്പുഴ ഫീഡറിന് ഒപ്പം ബാക്കിയുള്ള ട്രാൻസ്ഫോമറുകൾ ഉൾപ്പെടുന്ന പ്രദേശം ഇന്നലെ മുതൽ ചെട്ടികുളങ്ങര ഫീഡർ എന്നാകും അറിയപ്പെടുക.
കണ്ണമംഗലം പ്രദേശത്തു പത്തിയൂർ എന്നറിയപ്പെട്ടിരുന്ന ഫീഡർ ഇന്നലെ മുതൽ കണ്ണമംഗലം എന്ന പുതിയ പേരിലേക്കു മാറി. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]