മാരാരിക്കുളം∙ റോഡിൽ നിന്ന് കിട്ടിയ രണ്ടര പവന്റെ സ്വർണമാല അവകാശിക്ക് തിരിച്ച് നൽകി ഭിന്നശേഷിക്കാരനായ തയ്യൽക്കാരൻ. കഞ്ഞിക്കുഴി പഞ്ചായത്ത് 18–ാം വാർഡിൽ രാധാ നിവാസിൽ ഹരികുമാറാണ് ഉടമയ്ക്ക് മാല തിരിച്ചു നൽകിയത്.
24ന് വൈകിട്ട് മായിത്തറ കിഴക്ക് പോളക്കാട്ടിൽ കവലയ്ക്ക് സമീപത്ത് റോഡിൽ നിന്നാണ് മാല കിട്ടിയത്. വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ച ശേഷം സഹോദരൻ വേണുഗോപാൽ മാരാരിക്കുളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മാല ലഭിച്ച വിവരം വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ അറിയിച്ചതിനെ തുടർന്നാണ് ഉടമ എത്തിയത്. കഞ്ഞിക്കുഴി ഒന്നാം വാർഡ് പൊള്ളയിൽ അഖിലിന്റേതാണ് മാല.
ലോറി ഡ്രൈവറായ ഇയാൾ കോതമംഗലത്ത് ലോഡ് എടുക്കുന്നതിനിടെ നഷ്ടപ്പെട്ടു എന്നായിരുന്നു കരുതിയത്.
വാട്സാപ് സന്ദേശത്തിലെ നമ്പരിൽ ബന്ധപ്പെട്ട് മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെത്തി ഹരികുമാറിൽ നിന്നും മാല ഏറ്റുവാങ്ങി. കൂറ്റുവേലിയിൽ തയ്യൽക്കട
നടത്തുകയാണ് ഹരികുമാർ.
മാരാരിക്കുളം∙ കളഞ്ഞുകിട്ടിയ സ്വർണ മാല ഉടമസ്ഥന് തിരികെ നൽകി ബേക്കറി ഉടമ മാതൃകയായി. ചെത്തി പള്ളിക്ക് സമീപം ഉള്ള ഡുഡു ബേക്കറി ഉടമ രശ്മി ബേക്കറിയിൽ നിന്നും കിട്ടിയ 6 ഗ്രാം തൂക്കം വരുന്ന മാല മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് ജനമൈത്രി പൊലീസിന്റെ സഹായത്താൽ മാലയുടെ ഉടമയായ പള്ളിത്തോട് വലിയവീട്ടിൽ ജോയലിനെ കണ്ടെത്തി. പൊലീസിന്റെ സാന്നിധ്യത്തിൽ രശ്മി മാല ജോയലിനു തിരികെ നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]