ചെങ്ങന്നൂർ ∙ തിരുവൻവണ്ടൂർ പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻതോട്പാലം- കല്ലുവേലിപ്പടി റോഡും കൽക്കെട്ടും കനത്ത മഴയിൽ ഇടിഞ്ഞു വീണു. മാങ്ങാത്തറപ്പടി ഭാഗത്ത് റോഡിന്റെ മധ്യഭാഗത്തായി 10 മീറ്ററോളം നീളത്തിൽ നേരത്തെ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇവിടെ ഉറപ്പില്ലാതെ നിന്ന സംരക്ഷണഭിത്തി ഇന്നലത്തെ മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
30 മീറ്ററോളം നീളത്തിൽ കൽക്കെട്ടും റോഡിന്റെ പകുതി ഭാഗവും ഇടിഞ്ഞുവീണു. റോഡരികിലെ വൈദ്യുതി തൂണും പിഴുതു വീണു.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം അപകടഭീഷണി നേരിടുകയാണ്.
വരട്ടാറിനു കുറുകെയുള്ള പുത്തൻതോട് പാലം (തെക്കുംമുറി) മുതൽ 200 മീറ്ററോളം നീളത്തിലാണ് റോഡിന് സംരക്ഷണഭിത്തി നിർമിച്ചിരിക്കുന്നത്. ഒരു വർഷം മുൻപ് പഴയ ഭിത്തിയുടെ മുകളിൽ നിന്ന് രണ്ടടിയോളം ഉയരത്തിൽ 75 മീറ്ററോളം നീളത്തിൽ പുതിയ കൽക്കെട്ട് നിർമിച്ച് റോഡിൽ മണ്ണും ക്വാറി വേസ്റ്റും നിറച്ചിരുന്നു. ഈ ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]