
അമ്പലപ്പുഴ ∙ തനിച്ചു താമസിച്ചിരുന്ന തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനിയായ അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട കേസിൽ പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത അമ്പനാകുളങ്ങര പുത്തൻ വീട്ടിൽ അബൂബക്കറിന്റെ (68) പേരിലുള്ള കൊലപാതകക്കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
എന്നാൽ ഭവനഭേദനം, പീഡനം എന്നിവയ്ക്കുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം പീഡനം നടന്നതായി കൊല്ലപ്പെട്ട
സ്ത്രീയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ പീഡനക്കേസ് നിലനിൽക്കാൻ സാധ്യതയുള്ളെന്നു പൊലീസ് തന്നെ പറയുന്നു.
22നാണ് കൊലപാതകക്കേസിൽ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ സ്ത്രീയുടെ വീട്ടിൽ മോഷണത്തിനെത്തിയ തൃക്കുന്നപ്പുഴ പതിയാങ്കര മുട്ടേക്കാട്ടിൽ സൈനുലാബ്ദീൻ (43) ഭാര്യ പത്തനംതിട്ട
ഓമല്ലൂർ ലക്ഷം വീട് അനീഷമോൾ (34) എന്നിവർ ചേർന്നാണു കൊലപാതകം നടത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി. ഇരുവരെയും കൊല്ലം മൈനാഗപ്പള്ളിയിൽ നിന്നു പൊലീസ് പിടികൂടുകയും ചെയ്തു.
സൈനുലാബ്ദീൻ റിമാൻഡിലാണ്. അപസ്മാര ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്നു മൂന്നു ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനീഷമോളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കൊല്ലപ്പെട്ട
സ്ത്രീയുമായി 7 വർഷത്തോളം അടുപ്പത്തിലായിരുന്ന അബൂബക്കർ സംഭവദിവസം രാത്രി അവരുടെ ഇവരുടെ വീട്ടിലെത്തിയിരുന്നെന്നു പൊലീസ് പറയുന്നു. ഇയാൾ മടങ്ങിയതിനു ശേഷമാണു സൈനുലാബ്ദീനും അനീഷമോളും വീടിനകത്തു കയറിയതും സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണവും പണവും മൊബൈൽ ഫോണും കവർന്നതും.
ഈ മൊബൈൽ ഫോണിൽ പുതിയ സിം ഇട്ടു പ്രവർത്തിപ്പിച്ചതോടെയാണു പൊലീസിനു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]