
കായംകുളം∙ ശുചിത്വ നഗരമെന്ന പ്രഖ്യാപനം നടത്തിയിട്ടും റോഡിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ.
സ്വകാര്യ ബസ് സ്റ്റാൻഡിലൂടെ യാത്ര ചെയ്യുന്നവർക്കാണ് ഈ ദുരവസ്ഥ. പ്രതിദിനം വിവിധ സ്ഥലങ്ങളിൽനിന്നു നൂറിലേറെ സ്വകാര്യ ബസുകൾ എത്തുന്ന ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കും ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശുചിമുറി ഇല്ലാതായിട്ട് രണ്ട് വർഷം കഴിയുന്നു.
ജീവനക്കാരും യാത്രക്കാരും സ്റ്റാൻഡിന്റെ ഒഴിഞ്ഞ ഭാഗങ്ങളാണ് പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. നഗരസഭ ശുചിമുറി നിർമാണത്തിന് 8 ലക്ഷം രൂപ അനുവദിച്ചു.
നിർമാണം ടെൻഡറും ചെയ്തു.എന്നിട്ടും ശുചിമുറി നിർമാണം തുടങ്ങാത്തതു ഭരണാധികാരികളുടെ നിഷ്ക്രിയത്വം വ്യക്തമാക്കുന്നതാണ്.
നിലവിലെ ശുചിമുറികാലപ്പഴക്കത്താൽ പൂട്ടി
നിലവിലുള്ള ശുചിമുറി കാലപ്പഴക്കത്തിൽ ഉപയോഗയോഗ്യമല്ലാതായി അടച്ചിട്ടിരിക്കുകയാണ്. ഇത് പൊളിച്ചുമാറ്റിയിട്ടുമില്ല.
സ്റ്റാൻഡിന്റെ പടിഞ്ഞാറ് ഭാഗത്തു പുതിയ ശുചിമുറി നിർമിക്കാനാണു പണം അനുവദിച്ചിട്ടുള്ളത്. അടിയന്തരമായി ചെയ്തു നൽകേണ്ട
കാര്യമാണു വർഷങ്ങളായിട്ടും ഇഴഞ്ഞുനീങ്ങുന്നത്. യാത്രക്കാർക്ക് ബസ് വരുന്നതുവരെ ഇവിടെ കാത്ത് നിൽക്കാൻ കഴിയാത്തത്ര ദുർഗന്ധമാണ്.
വ്യാപാരത്തേയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്. വൈകുന്നവരെ ദുർഗന്ധമേറ്റ് വ്യാപാരികളിൽ ചിലർക്ക് അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു.
ഓണ വ്യാപാരവുമായി ബന്ധപ്പെട്ട് പട്ടണത്തിൽ വൻ ജനത്തിരക്കാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]