
മാവേലിക്കര ∙ ഏതൊരു നായയ്ക്കും ഒരു ദിവസമുണ്ട്. ഇന്ന് ആ ദിവസമാണ്; രാജ്യാന്തര ശ്വാനദിനം.
നായ്ക്കളെ ഓർക്കാനും അവരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കാനും വേണ്ടിയുള്ള ദിനം ആചരിക്കുമ്പോൾ നായ പരിശീലനവുമായി ബന്ധപ്പെട്ടു വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മാവേലിക്കര സ്വദേശി ഹരികൃഷ്ണൻ ശ്രദ്ധേയനാകുന്നു. സ്വഭാവദൂഷ്യമുള്ള നായ്ക്കളെ പരിശീലിപ്പിക്കുന്നതാണ് കംപ്യൂട്ടർ ബിരുദധാരിയായ ഹരികൃഷ്ണനു കമ്പം.
ഹരികൃഷ്ണന്റെ വീട്ടുവളപ്പിൽ 22 സെന്റ് സ്ഥലത്ത് ശാസ്ത്രീയമായ നായപരിശീലന കേന്ദ്രമാണ്. നോ ഡോഗ്സ് ട്രെയിനിങ് ആൻഡ് റീഹാബ് എന്ന പേരുള്ള കേന്ദ്രത്തിൽ ഇപ്പോൾ 30 നായ്ക്കളുണ്ട്.
തഴക്കര കുറ്റിയറ വീട്ടിൽ സന്ധ്യയ്ക്കു വിളക്കു തെളിച്ചാൽ ഡിംപിൾ എന്ന നായയ്ക്ക് ആഹാരം നൽകുന്ന അമ്മൂമ്മ പത്മാവതിയമ്മയുടെ സ്നേഹമാണു എസ്.ഹരികൃഷ്ണനെ (29) നായപ്രേമിയാക്കിയത്.
പ്ലസ് വണിനു പഠിക്കുമ്പോൾ ഹരികൃഷ്ണനു സമ്മാനമായി അമ്മാവൻ പ്രഭകുമാർ നൽകിയതു 35 ദിവസം പ്രായമുള്ള ലാബ്രഡോർ നായക്കുട്ടി ആണ്. ജിമ്മി എന്നു വിളിച്ച നായ്ക്കുട്ടിക്കു പരിശീലനം നൽകിയായിരുന്നു തുടക്കം.
പിന്നീട്, ബ്രൂണോ എന്നു പേരിട്ട് ഒരു ലാബ്രഡോർ നായയെ വളർത്തി. വിദഗ്ധരിൽ നിന്നു നായ പരിശീലനം ശാസ്ത്രീയമായി അഭ്യസിച്ചു.
സെമിനാറിലും ക്ലാസുകളിലും പങ്കെടുത്ത് കൂടുതൽ അറിവുനേടി.
മുംബൈ, ചെന്നൈ, ബെംഗളൂരു നഗരങ്ങളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നായ്ക്കളെ ഹരികൃഷ്ണന്റെ അടുത്ത് പരിശീലനത്തിനായി എത്തിക്കാറുണ്ട്. അവധിക്കു മറ്റും പോകുമ്പോൾ നായ്ക്കളെ കൊണ്ടുപോകാൻ സാധിക്കാത്തവർക്ക് ഹരികൃഷ്ണന്റെ കേന്ദ്രമാണ് ആശ്രയം.
ഒൻപതര വർഷമായി മേഖലയിൽ സജീവമായ ഹരികൃഷ്ണനു പിന്തുണയായി മാതാപിതാക്കളായ ആർ.ശശികുമാർ, പി.കെ.പത്മ നായർ, സഹോദരി ശ്രീലക്ഷ്മി എന്നിവരുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]