തുറവൂർ∙ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാന നിർമിക്കുന്നതിനായി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മണ്ണു നീക്കം ചെയ്യുന്നതിനിടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നു. 2 ആഴ്ചകൾക്കുള്ളിൽ ആറിടങ്ങളിലാണു പൈപ്പ് പൊട്ടിയത്.
ഒരു തവണ പൈപ്പ് പൊട്ടുമ്പോൾ ദിവസങ്ങളോളം ശുദ്ധജല വിതരണം നിലയ്ക്കുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്.
അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയുടെ ഇരുവശങ്ങളിലും കാന നിർമാണം നടക്കുന്നുണ്ട്. ഏകദേശം പാതയുടെ ഇരുവശങ്ങളിലുമായി 6 കിലോ മീറ്റർ ഭാഗത്താണു കാന നിർമാണം പൂർത്തിയായത്.
പൈപ്പുകൾ പൊട്ടുന്നതു മൂലം ശുദ്ധജലം ലഭിക്കാതാകുമ്പോൾ ജനങ്ങൾ പ്രതിഷേധവുമായി നിർമാണ സ്ഥലത്ത് എത്താറുണ്ട്. ജല അതോറിറ്റി അധികൃതരുടെ സാന്നിധ്യമില്ലാതെ കാനയ്ക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കുഴിക്കുന്നതാണു പൈപ്പ് പൊട്ടാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.
എന്നാൽ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ പോകുന്നതിന്റെ വ്യക്തമായ രേഖകൾ ജല അതോറിറ്റി അധികൃതർക്ക് ഇല്ലാത്തതാണ് പൈപ്പുകൾ പൊട്ടാൻ കാരണമെന്ന് ദേശീയപാത കരാർ അധികൃതർ പറയുന്നു. കാന നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുമ്പോൾ മുൻകൂട്ടി അറിയിപ്പുകളൊന്നും ലഭിക്കുന്നില്ലെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥരും പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]