
മാന്നാർ ∙ മഴയ്ക്ക് ശമനമില്ലാതിരിക്കുകയും ആറുകളിൽ കിഴക്കൻ വെള്ളത്തിന്റെ വരവും കൂടിയതോടെ താഴ്ന്ന പ്രദേശങ്ങളിലും ബുധനൂർ പ്ലാക്കാത്തറ, ചെന്നിത്തല പറക്കടവ് ഭാഗത്തെ 4 വീടുകളിലും വെള്ളം കയറി. ഇന്നലെ രാവിലെ മാനം തെളിഞ്ഞെങ്കിലും ഉച്ച കഴിഞ്ഞു മൂന്നോടെ മഴ പൂർവാധികം ശക്തി പ്രാപിക്കുകയായിരുന്നു.
പമ്പ, അച്ചൻകോവിൽ ആറുകൾ വഴി കിഴക്കൻ മഴവെള്ളം കൂടി എത്തിയതോടെയാണ് മാന്നാർ, ചെന്നിത്തല, ബുധനൂർ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.
പമ്പയും അച്ചൻകോവിലും കൂടാതെ കുട്ടംപേരൂർ ആറ്, ചെന്നിത്തല പുത്തനാറ് എന്നിവിടങ്ങളിലെ ജലനിരപ്പ് ഇന്നലെ രണ്ടടിയിലേറെ ഉയർന്നതിനാൽ പരിസരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. മാന്നാർ പടിഞ്ഞാറ് വാലേൽ സന്യാസിപ്പടി, കളപ്പുരപ്പടി– കോടാകേരിപ്പടി– തൊഴുപ്പാട്, തോലംപടവ്, താമരവേലിപ്പടി, പന്തളാറ്റിൽപ്പടി– കൊച്ചുവീട്ടിൽപ്പടി, പന്തളാറ്റിൽപ്പടി– മണലി ഭാഗം, കൂര്യത്ത് കടവ്, മുല്ലശേരിക്കടവ് എന്നിവിടങ്ങളിൽ വെള്ളം കയറി.
ഇലമ്പംതോടിന്റെ ഇരുവശങ്ങളിൽ പെട്ട
ചില സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കുരട്ടിശേരി പാടശേഖരത്തിൽ ഇന്നലത്തേതിനെക്കാൾ 3 അടി വെള്ളമാണ് ഉയർന്നത്.
ബുധനൂർ കടമ്പൂര്, പെണ്ണത്തറ– തയ്യൂർ, എണ്ണയ്ക്കാട് പ്ലാക്കാത്തറ, ഗ്രാമം, പറക്കടവ്, ഉളുന്തി ഭാഗങ്ങളിലും വെള്ളം കയറി. എണ്ണയ്ക്കാട് പ്ലാക്കാത്തറ ഭാഗത്തെ ചില വീടുകളിൽ വെള്ളം കയറി, ഇന്നോടെ ഇവിടുത്തുകാർക്കായി ക്യാംപ് തുടങ്ങേണ്ട
സാഹചര്യമാണ്.
അച്ചൻകോവിലാർ കരകവിഞ്ഞതോടെ ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ചെറുകോൽ പറക്കടവ് കിഴക്കൻവേലി, പ്രായിക്കര ലേലകടവ് ആറ്റുകടവ് ഭാഗം, ഈഴക്കടവ്, കാരിക്കുഴി, ചിത്തിരപുരം, പറയങ്കേരി, ഇഞ്ചക്കത്തറ, സ്വാമിത്തറ, ചില്ലിത്തുരുത്ത്, പുത്തനാറിന്റെ ഭാഗമായ മുണ്ടുവേലിക്കടവ്, കാങ്കേരി ദ്വീപ്, പാമ്പനംചിറ, വള്ളാംകടവ് ഭാഗങ്ങളിലും വെള്ളം കയറി.
ചെന്നിത്തല ചെറുകേൽ പറക്കടവ്– കിഴക്കൻവേലി ഭാഗത്തെ 4 വീടുകളിൽ വെള്ളം കയറും.
ഇവിടുത്തെ 4 വീട്ടുകാർക്കായി ഇന്ന് ക്യാംപ് തുടങ്ങിയേക്കും. മഴ തുടരുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്താൽ അപ്പർ കുട്ടനാട്ടിലെ കൂടുതൽ വീടുകളിൽ വെള്ളം കയറുമെന്ന ഭീഷണിയും നിലനിൽക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]