താൽക്കാലിക അധ്യാപകർ
ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (ഇംഗ്ലിഷ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 30നു രാവിലെ 10ന് കൂടിക്കാഴ്ച.
വെബ്സൈറ്റ്: https://ceconline.edu. ഫോൺ: 0479 2454125, 8848922404.
ഹരിപ്പാട് ∙ ഹരിപ്പാട് ബോയ്സ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 28ന് രാവിലെ 11.30ന് സ്കൂളിൽ നടക്കും.
ബിടെക്: ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ ബിടെക് ലാറ്ററൽ എൻട്രി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്) ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 2025-26ൽ എൽബിഎസ് പ്രസിദ്ധീകരിച്ചിട്ടുള്ള ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാം.
താൽപര്യമുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം 28നു രാവിലെ 10ന് ഓഫിസിൽ ഹാജരാകണം. വെബ്സൈറ്റ് :https://ceconline.edu.
ഫോൺ: 8848922404, 9447273731, 0479 2454125.
ആയുർവേദ തെറപ്പിസ്റ്റ് കോഴ്സ്
ആലപ്പുഴ ∙ ചെറിയ കലവൂരിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ആയുർവേദ തെറപ്പിസ്റ്റ് കോഴ്സ് ആരംഭിക്കുന്നു. അസാപ് കേരളയും ആയുർവേദ പ്രമോഷൻ സൊസൈറ്റിയും ചേർന്നാണ് ആരോഗ്യമേഖലയിലെ തൊഴിൽ സാധ്യതകൾക്കായി പ്രത്യേക കോഴ്സ് രൂപകൽപന ചെയ്തത്.
ഒരു വർഷമാണു കോഴ്സിന്റെ ദൈർഘ്യം. കേന്ദ്ര സർക്കാരിന്റെ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ എജ്യുക്കേഷൻ ആൻഡ് ട്രെയ്നിങ്ങിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആണു കോഴ്സ് പൂർത്തിയാക്കുമ്പോൾ ലഭിക്കുന്നത്.
15 സീറ്റുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി: 31.
ഫോൺ: 9495999680, 9495999782.
മികച്ച കർഷകർ: അപേക്ഷ ക്ഷണിച്ചു
കറ്റാനം ∙ കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ഭരണിക്കാവ് കൃഷിഭവൻ മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മികച്ച നെൽക്കർഷകൻ/ കർഷക, ജൈവ കർഷകൻ/ കർഷക, വനിത കർഷക, സമ്മിശ്ര കർഷകൻ/കർഷക, പട്ടികജാതി പട്ടികവർഗ കർഷകൻ/കർഷക, വിദ്യാർഥി കർഷകൻ/കർഷക, ഗ്രൂപ്പ് കൃഷി, കർഷകത്തൊഴിലാളി, ക്ഷീരകർഷകൻ/കർഷക, യുവകർഷകൻ/കർഷക എന്നീ വിഭാഗങ്ങളിലാണ് ആദരിക്കുന്നത്.
അപേക്ഷകൾ 30ന് വൈകിട്ട് 5ന് മുൻപായി കൃഷി ഭവനിൽ നൽകണം.
സൂക്ഷ്മ ജലസേചനത്തിന് അപേക്ഷിക്കാം
ആലപ്പുഴ ∙ രാഷ്ട്രീയ കൃഷി വികാസ് യോജന–പെർ ഡ്രോപ് മോർ ക്രോപ് പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചു. 45 – 55% സബ്സിഡി ലഭിക്കും.
ഡ്രിപ്, സ്പ്രിങ്ക്ളർ എന്നിവയാണു നൽകുന്നത്. സൂക്ഷ്മ ജലസേചന സംവിധാനങ്ങളുമായി ചേർന്നുള്ള മഴവെള്ള സംഭരണികൾ, കുളങ്ങൾ, കുഴൽക്കിണറുകൾ, ജലസംഭരണികളുടെ നവീകരണം, പമ്പുകൾ എന്നിവയ്ക്കും സഹായം ലഭിക്കും. അപേക്ഷാ ഫോം ആലപ്പുഴ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലും കൃഷിഭവനുകളിലും ലഭിക്കും.
9495516968, 9544724960.
പ്രശ്നോത്തരി
തഴക്കര ∙ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭരണസമിതിയായ തഴക്കര സുബ്രഹ്മണ്യ ഹൈന്ദവ സേവാസമിതിയുടെ രാമായണ പ്രശ്നോത്തരി നാളെ രാവിലെ 10നു ക്ഷേത്രത്തിൽ നടക്കും. പ്രൈമറി ക്ലാസ് മുതൽ മുതിർന്നവർ വരെയുള്ളവരെ 4 ബാച്ചായി തിരിച്ചാണു മത്സരം.
9747947621
സൗജന്യ മെഡിക്കൽ ക്യാംപ് നാളെ
ചാരുംമൂട് ∙ പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9 മണി മുതൽ ഒരു മണി വരെ ചാരുംമൂട് വെനീസ് ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ന്യൂറോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോ എന്ററോളജി, പീഡിയാട്രിക് എന്നിവയിലെ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാംപിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടർചികിത്സയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകും.
8714620038
സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന്
എടത്വ∙ തിരുവല്ല കല്ലട ഐ കെയർ ഹോസ്പിറ്റലും ഊരുക്കരി പബ്ലിക് ലൈബ്രറിയും ചേർന്ന് നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്നു 9.30നു ലൈബ്രറി ഹാളിൽ നടക്കും.
കാരുണ്യ ആരോഗ്യ സുരക്ഷാ കാർഡുള്ളവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്യും. കണ്ണട
ആവശ്യമുള്ളവർക്ക് ലെൻസ്, ഫ്രെയിം എന്നിവ കുറഞ്ഞ നിരക്കിലും നൽകും. ചങ്ങനാശേരി ശങ്കേഴ്സ് ലാബിന്റെ നേതൃത്വത്തിൽ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ പരിശോധന സൗജന്യമായും കരൾ, വൃക്ക, തൈറോയ്ഡ് കാൻസർ നിർണയ രക്ത പരിശോധന കുറഞ്ഞ നിരക്കിലും നൽകും. കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഐസക്ക് രാജു ഉദ്ഘാടനം ചെയ്യും.
ലൈബ്രറി പ്രസിഡന്റ് പി. വി.ബാലകൃഷ്ണൻ അധ്യക്ഷനാകുമെന്ന് സെക്രട്ടറി അമൃത എം.കുമാർ അറിയിച്ചു.
7034826381, 9961077545
‘സൈലന്റ് ഇന്റർപ്രട്ടേഷൻസ്’ചിത്ര പ്രദർശനം ഇന്നുമുതൽ
ആലപ്പുഴ∙ ഒൻപത് ചിത്രകാരന്മാർ ഒരുമിക്കുന്ന ‘സൈലന്റ് ഇന്റർപ്രട്ടേഷൻസ്’ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും. നഗര ചത്വരത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ വൈകിട്ട് 4:30നു പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
മനോജ് വൈലൂർ (പ്രിൻസിപ്പൽ മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ്, സിൻഡിക്കറ്റ് അംഗം കേരള സർവകലാശാല) പങ്കെടുക്കും. രാവിലെ 11 മുതൽ 7 വരെ നടക്കുന്ന പ്രദർശനം 30ന് സമാപിക്കും
ഹൗസ് ബോട്ടുകൾക്കും മോട്ടർ ബോട്ടുകൾക്കും നിയന്ത്രണം
ആലപ്പുഴ∙ സ്കൂൾ വിദ്യാർഥികളുമായി സഞ്ചരിക്കുന്ന കടത്തുവള്ളങ്ങളിൽ മോട്ടർ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ എന്നിവ ഇടിച്ച് അപകടമുണ്ടാകുന്ന സാഹചര്യമുള്ളതിനാൽ കടത്തുവള്ളം പോകുന്ന തോട്ടാത്തോട് – നെഹ്റു ട്രോഫി പ്രദേശത്ത് രാവിലെയും വൈകുന്നേരവും ഹൗസ്ബോട്ടുകൾക്കും മോട്ടർ ബോട്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി തുറമുഖ ഓഫിസർ അറിയിച്ചു.
വൈദ്യുതി മുടക്കം
പുന്നപ്ര∙ ചൂളപ്പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ∙ കട്ടക്കുഴി, എസ്ബി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ∙ ടൗൺ സെക്ഷനിലെ പുളിമൂട്ടിൽ, ഹമീദ് ജ്വല്ലറി, അമ്മൻകോവിൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]