ആലപ്പുഴ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട്, കുട്ടനാട് മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധവേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുടെയും നിയമസഭാ മണ്ഡലം സെക്രട്ടറിമാരുടെയും യോഗത്തിലാണു മുഖ്യമന്ത്രിയുടെ നിർദേശം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫിനു നഷ്ടമായ ഏക സീറ്റാണു ഹരിപ്പാട്. ശ്രമിച്ചാൽ ഹരിപ്പാട് പിടിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻസിപി വിജയിച്ച കുട്ടനാട് സീറ്റിൽ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കി. ഘടകകക്ഷി മത്സരിക്കുന്ന സീറ്റെന്ന വേർതിരിവില്ലാതെ കുട്ടനാട്ടിൽ മികച്ച മുന്നൊരുക്കം നടത്തണമെന്നു മുഖ്യമന്ത്രി നിർദേശം നൽകി.
എംഎൽഎമാരോടു മണ്ഡലം കേന്ദ്രീകരിച്ചു കൂടുതൽ സജീവമാകാനും മുഖ്യമന്ത്രി നിർദേശിച്ചു.
സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കണം. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണം ഭിന്നിപ്പിന്റെ കാലം കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു.
ഭവന സന്ദർശനങ്ങൾ ഗൗരവത്തോടെ കാണണമെന്നും അതുവഴി പാർട്ടി ലക്ഷ്യമിട്ട
കാര്യങ്ങൾ നേടണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ഓർമിപ്പിച്ചു. എംഎൽഎമാരോടു മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞതോടെ സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്ന സൂചന ശക്തമായി.
4 മണ്ഡലങ്ങളിൽ വെല്ലുവിളി
ജില്ലയിലെ 5 മണ്ഡലങ്ങളിൽ ജയമുറപ്പാണെന്നും 4 മണ്ഡലങ്ങളിൽ കടുത്ത മത്സരമായിരിക്കുമെന്നുമാണ് ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്റെ വിലയിരുത്തൽ. കായംകുളം, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളിലാണു വെല്ലുവിളി.
തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ, ഹരിപ്പാട്, കുട്ടനാട് മണ്ഡലങ്ങളിൽ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കി.
കായംകുളത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായെങ്കിലും കായംകുളം നഗരസഭയിൽ ഉൾപ്പെടെ തിരിച്ചടി നേരിട്ടു. കടുത്ത മത്സരത്തിനു സാധ്യതയുണ്ടെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ ഈ സീറ്റുകളിൽ വിജയം നേടാം കഴിയുമെന്നും നേതാക്കൾ യോഗത്തിൽ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

