മാന്നാർ ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മാലിന്യമുക്ത മാന്നാർ’ എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് ബസ് സ്റ്റാൻഡ് റോഡും നീരൊഴുക്കു തോടും മാലിന്യമുക്തമാക്കുന്നു. മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതിനു പിന്നാലെ ഈ പാതയുടെ ഇരുവശത്തും മാലിന്യക്കൂമ്പാരങ്ങൾ ഏറെയായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായതിനാൽ മാലിന്യം വലിച്ചെറിയുന്ന സ്ഥലമായി മാറി.
നേരത്തെ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തെങ്കിലും ഒന്നും ഫലം കണ്ടില്ല. ചാക്കിലാക്കിയ മാലിന്യം ഇവിടത്തെ നീരൊഴുക്കുതോട്ടിലും സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും പൊന്തക്കാട്ടിലും കെട്ടിക്കിടക്കുന്ന കാഴ്ച പതിവായിരുന്നു. പുതിയതായി അധികാരമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ.
പ്രസാദിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് മാലിന്യ മുക്ത മാന്നാർ നടപ്പിലാക്കുന്നത്. ഈ ആഴ്ചയിൽ തന്നെ ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും പ്രസാദ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

