നീലംപേരൂർ ∙ ഡെസ്റ്റിനേഷൻ ടൂറിസം പോയിന്റായി ആക്കനടിയും പരിസര പ്രദേശങ്ങളും മാറുമെന്നു തോമസ് കെ.തോമസ് എംഎൽഎ പറഞ്ഞു. വെള്ളിക്കേരിച്ചിറ–ആക്കനടി റോഡ് അവസാന റീച്ച് നിർമാണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചു പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണു നിർമാണം. മൂന്നു പതിറ്റാണ്ടു നീണ്ട
കാത്തിരിപ്പിനൊടുവിലാണ് ആക്കനടിയിലേക്കു കരമാർഗമുള്ള ഗതാഗതം സാധ്യമാക്കാൻ വെളളിക്കേരിച്ചിറ–ആക്കനടി റോഡ് നിർമാണത്തിനു തുടക്കം കുറിച്ചത്.
നീലംപേരൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന കരിനാട്ടുവാല പത്തിൽ കടവിൽ നിന്നു വെള്ളിക്കേരിച്ചിറ വരെ റോഡ് നിർമിച്ചെങ്കിലും ആക്കനടിയിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു കഴിയുന്ന ആക്കനടിയിൽ അടിസ്ഥാന സൗകര്യവികസനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിൽ അനുവദിച്ച 2 കോടി രൂപ മുടക്കി 900 മീറ്റർ ദൂരം റോഡ് നിർമിച്ചിരുന്നു.
റോഡ് നിർമാണത്തോടെ ആക്കനടിയുടെ ഭംഗി ആസ്വദിക്കാൻ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നതിനും വഴിയൊരുങ്ങി.
എങ്കിലും പള്ളിക്കേരി, ഇരുപത്തിനാലായിരം, ആറായിരം തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷിക്കു പ്രയോജനം ലഭിക്കണമെങ്കിൽ റോഡ് നിർമാണം പൂർത്തീകരിക്കണമെന്നതായിരുന്നു സ്ഥിതി. ആക്കനടി ബോട്ട് ജെട്ടി വരെ വാഹനങ്ങൾ എത്തിച്ചേരും വിധം റോഡ് നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം.
സമയബന്ധിതമായി തന്നെ പരിസര പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും നടത്തി ആക്കനടിക്കു വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നൽകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി എംഎൽഎ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത സന്തോഷ്, പഞ്ചായത്ത് അംഗം കെ.ആർ.രാജപ്പൻ, ജി.ഉണ്ണിക്കൃഷ്ണൻ, എം.ടി.ചന്ദ്രൻ, സി.കെ.പ്രസന്നകുമാർ, എസ്.കെ.മോഹനകുമാർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

