ചെങ്ങന്നൂർ ∙ കൊലപാതകം നടന്ന് 31 വർഷങ്ങൾക്കു ശേഷം പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ചെറിയനാട് അരിയന്നൂർശേരി ചെന്നംകോടത്ത് കുട്ടപ്പപ്പണിക്കരെ (71) കല്ലു കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെയാണ് (57) തെളിവെടുപ്പിനെത്തിച്ചത്.
അരിയന്നൂർശേരി പിഐപി കനാൽ റോഡിനു സമീപം ആക്രമണം നടന്ന സ്ഥലം ജയപ്രകാശ് പൊലീസിനു കാട്ടിക്കൊടുത്തു.
കേസിലെ സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ എസ്എച്ച്ഒ: എ.സി.വിപിൻ, എസ്ഐ : എസ്.പ്രദീപ്, സിപിഒമാരായ ബിജോഷ് കുമാർ, വിബിൻ കെ.
ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.1994 നവംബർ 15-ന് രാത്രി ഏഴു മണിയോടെയാണ് ജയപ്രകാശും പണിക്കരും തമ്മിൽ വാക്കേറ്റവും അക്രമവും ഉണ്ടായത്. പരുക്കേറ്റ കുട്ടപ്പപ്പണിക്കർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഡിസംബർ 4–നാണ് മരിച്ചത്.
സംഭവത്തിനു ശേഷം മുങ്ങിയ ജയപ്രകാശിനെ 31 വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മുംബൈയിലും സൗദിയിലും കാസർകോട്ടെ കാഞ്ഞങ്ങാടും ഒളിവിൽ കഴിയുകയായിരുന്നു. ചെറിയനാട്ടെ വീടും സ്ഥലവും നേരത്തെ വിറ്റിരുന്നു.
കാഞ്ഞങ്ങാട് സ്വദേശി എന്ന പേരിലാണ് ചെന്നിത്തലയിൽ നിന്നു വിവാഹം കഴിച്ചത്. സൗദിയിലായിരുന്ന ജയപ്രകാശ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസ് പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]