കാലാവസ്ഥ
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് . ∙കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഈ തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ മണ്ണുംപുറം, ഗുരുമന്ദിരം, ശരത് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ വാടയ്ക്കൽ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 6 വരെയും ലൗലാൻഡ്, മാധവമുക്ക്,ശിഹാബ് നഗർ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ ഒന്നു വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ ഇവിഎം, അഗർ, ആലപ്പി മാർബിൾസ്, എക്സൽ ഗ്ലാസ്, ഹെർക്കുലിസ്, കാംലോട്ട്, എൻസി ജോൺ, പാതിരപ്പള്ളി നോർത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ ടൗൺ സെക്ഷനിൽ എആർ ക്യാംപ്, ഫോം മാറ്റിങ്സ്, വിജയ് പാർക്ക്, ആർഡി ഷാ, സെർവോ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ തോപ്പുവെളി പ്രദേശത്തെ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
സ്പോട് അഡ്മിഷൻ
പള്ളിപ്പാട് ∙ ഗവ.
ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. 0479 2406072, 99952 48672. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]