
വിനായകചതുർഥി ആഘോഷം 27ന്;
മാന്നാർ ∙ കുട്ടംപേരുർ വടക്കേവഴി കൊറ്റാർകാവ് ദേവി-കരയംമഠം ഭദ്രകാളി ക്ഷേത്രങ്ങളിലെ വിനായക ചതുർഥി 27ന് നടക്കും. രാവിലെ 6 മുതൽ തെക്കേടം കേശവൻ നമ്പൂതിരി, കാടമറുക് മന കേശവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടക്കുന്നതെന്ന് കൺവീനർ സി.
പ്രേംകുമാർ അറിയിച്ചു.
സ്വാഗതസംഘംരൂപീകരണയോഗം 28ന്
ആലപ്പുഴ∙ 2026 ജനുവരി ആദ്യവാരം കുട്ടനാട് ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുട്ടനാടൻ ഫെസ്റ്റിന്റെ സ്വാഗതസംഘം രൂപീകരണ യോഗം 28ന് 4ന് പള്ളാത്തുരുത്തി ഒന്നാം പാലത്തിനു സമീപം ദർശപുരത്തു നടക്കും. കുട്ടനാടുമായി ബന്ധപ്പെട്ട
വിവിധ സെമിനാറുകൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
അധ്യാപകർ
ആലപ്പുഴ ∙ എസ്ഡിവി എച്ച്എസ്എസിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. സെപ്റ്റംബർ 10നു രാവിലെ 10നു ഗണിതം, കെമിസ്ട്രി, ഉച്ചയ്ക്കു ശേഷം 2ന് കൊമേഴ്സ്, 12നു രാവിലെ 10നു ഫിസിക്സ്, ഉച്ചയ്ക്കു ശേഷം 2ന് ഇക്കണോമിക്സ് വിഷയങ്ങളിൽ എസ്ഡിവി സെന്റിനറി ഹാളിൽ അഭിമുഖം നടക്കും.
04772230221, 9074936717
പൂർവവിദ്യാർഥി സംഗമം
ആലപ്പുഴ ∙ എസ്ഡി കോളജ് ഇംഗ്ലിഷ് വിഭാഗം പൂർവവിദ്യാർഥി സംഗമം സെപ്റ്റംബർ 13ന് നടത്താൻ ഇംഗ്ലിഷ് അലമ്നൈ അസോസിയേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. 9446618178, 9895488101
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]