
ആലപ്പുഴ ∙ വള്ളംകളിയുടെ ആഘോഷം ക്യാൻവാസുകളിലേക്ക് പകർത്തി കുരുന്നു കലാപ്രതിഭകൾ. നെഹ്റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരവേദിയിലാണ് എൽപി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾ ആവേശത്തിന്റെ നിറം ചാലിച്ചു ക്യാൻവാസിൽ പ്രതിഭ വിരിയിച്ചത്.പി.പി.ചിത്തരഞ്ജൻ എംഎൽഎ ചിത്രം വരച്ചു നിറം നൽകി മത്സരം ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു. എഡിഎം ആശാ സി.ഏബ്രഹാം, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ.എസ്.സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സലാം ലബ്ബ, ജലാൽ അമ്പനാകുളങ്ങര, ജി.മനോജ്കുമാർ, രമേശൻ ചെമ്മാപറമ്പിൽ, പി.കെ.ബൈജു, പിആർഡി അസിസ്റ്റന്റ് എഡിറ്റർ ടി.എ.യാസിർ എന്നിവർ പ്രസംഗിച്ചു.
വിജയികൾ: എൽപി വിഭാഗം കളറിങ് മത്സരം– ഗ്രേറ്റ ജെ.
ജോർജ് (തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂൾ), പത്മശ്രീ ശിവകുമാർ (ആലപ്പുഴ ദ് ലെറ്റർ ലാൻഡ് സ്കൂൾ), ആർ.എസ്.നിരഞ്ജൻ (എസ്ഡ്വിഇഎംഎച്ച്എസ്).യുപി– സൻജിത്ത് സലിൻ (തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂൾ), അവന്തിക പി.നായർ (ചേർത്തല ശ്രീ ശങ്കര ഇംഗ്ലിഷ് മീഡിയം സ്കൂൾ), ആൻ റിയ പോൾ (ആലപ്പുഴ കാർമൽ അക്കാദമി എച്ച്എസ്എസ്).
ഹൈസ്കൂൾ– എച്ച്.അയന ഫാത്തിമ (കാർമൽ അക്കാദമി എച്ച്എസ്എസ്), എസ്.ഗൗരി പാർവതി (ആര്യാട് ലൂഥറൻ എച്ച്എസ്എസ്), അഭിൻ സുരേഷ് (ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് എച്ച്എസ്), ഉത്ര സജി (ആലപ്പുഴ സെന്റ് ആന്റണീസ് ജിഎച്ച്എസ്എസ്).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]