
ആലപ്പുഴ ∙ കോടതിപ്പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് വാഹനഗതാഗതം തിരിച്ചുവിടാനുള്ള പുതിയ റൂട്ടുകളിൽ സൂചനാ ഫലകങ്ങൾ സ്ഥാപിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മരണത്തെ തുടർന്നു വാഹനഗതാഗതം തിരിച്ചുവിടുന്നതിനു മുൻപുള്ള പരീക്ഷണ ഓട്ടം മാറ്റിവച്ചിരുന്നു.
പുതിയ തീയതി ജില്ലാ പൊലീസ് മേധാവി അറിയിക്കണം. പരീക്ഷണ ഓട്ടത്തിനു ശേഷം, വാഹനങ്ങൾ പുതിയ റൂട്ടുകൾ വഴി ഓടി തുടങ്ങുന്നതോടെ പാലം പൊളിക്കും. പുതിയ റൂട്ടുകളിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ വാർഡന്മാരെ പൊലീസ് സേനയിൽ നിന്നു 3 മാസത്തേക്ക് നിയമിച്ചു.
പുതിയ പാലത്തിന്റെ പൈലിങ് നിർമാണം തെക്കേക്കരയിൽ ചെയ്യുന്നതിനു തടസ്സമായി നിന്ന കെട്ടിടങ്ങൾ പൂർണമായി പൊളിച്ചെങ്കിലും കെട്ടിട
അവശിഷ്ടങ്ങൾ നീക്കം ചെയ്തില്ല. പൊളിച്ചുമാറ്റിയ ബോട്ട് ജെട്ടിയുടെ റോഡരികത്തു നാലഞ്ച് ചെറിയ കടമുറികളും പൊളിച്ചില്ല.
ഇതുകൂടി ചെയ്താലേ നിർമാണ സാമഗ്രികൾ കൊണ്ടുവന്നു ജോലി തുടങ്ങാൻ സർവീസ് റോഡിനു വീതി ലഭിക്കുകയുള്ളൂ. ഇതിന്റെ പ്രവർത്തനം ഇന്നലെ ആരംഭിച്ചു.ജില്ലാ മൃഗാശുപത്രിയും, കൃഷിഭവനും ഇവിടെ നിന്നു മാറ്റിയെങ്കിലും കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനമില്ല.
പാലം നിർമാണം പൂർത്തിയാകുമ്പോൾ മൃഗാശുപത്രിയും, കൃഷിഭവനും തിരികെ വന്നേക്കും.പാലത്തിനു വേണ്ടി ആകെ 168 പൈലിങ് ചെയ്യണം.
ഇതിൽ വടക്കേക്കരയിൽ 56 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. തെക്കേക്കരയിൽ നിർമാണ ജോലികൾ തുടങ്ങുന്നതിനു മുൻപ് വൈഎംസിഎ പാലം മുതൽ ഔട്പോസ്റ്റ് വരെയുള്ള വാഹനഗതാഗതം നിലയ്ക്കും.
മുല്ലയ്ക്കൽ റോഡിലൂടെ വരുന്ന വാഹനങ്ങൾ കോടതി പാലത്തിനു തൊട്ടുമുൻപ് നിർത്തണം. വൈഎംസിഎ മുതൽ ഔട്പോസ്റ്റ് വരെയുള്ള ഭാഗത്തെ കടകളിൽ എത്തിച്ചേരാൻ ആളുകൾക്കു ബുദ്ധിമുട്ടാകും.
ഇരുചക്രവാഹനങ്ങൾക്കും, കാൽനട
യാത്രക്കാർക്കും കടന്നുവരാൻ സൗകര്യം ഒരുക്കുമെന്നു പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും പ്രായോഗികമല്ലെന്നു വ്യാപാരികൾ ചൂണ്ടിക്കാണിച്ചു. വടക്കേക്കരയിൽ ഇതുപോലെ താൽക്കാലിക യാത്രാ സൗകര്യം നിർമിച്ചെങ്കിലും വളരെയേറെ ക്ലേശം സഹിച്ചാണ് യാത്രക്കാർ പോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]