
മാന്നാർ ∙ കനത്ത മഴ കാരണം നദികളിലെ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ 3 ദിവസമായി മണിക്കൂറുകൾ ഇടവിട്ടാണ് കനത്ത മഴ പെയ്തത്. പമ്പാനദി, അച്ചൻകോവിലാറ്, കുട്ടംപേരൂർ ആറ്, ചെന്നിത്തല പുത്തനാറ് എന്നിവിടങ്ങളിലെ ജലനിരപ്പാണ് ഉയർന്നത്.
പമ്പയിൽ ഒന്നരയടിയും അച്ചൻകോവിലാറിൽ ഒരടി വെള്ളവുമാണ് ഇന്നലെ വരെ ഉയർന്നത്. പമ്പാ, അച്ചൻകോവിൽ ആറുകളോടു ചേർന്നു കിടക്കുന്ന പാടശേഖരങ്ങളിലും അനുബന്ധ തോടുകളിലെയും ജലനിരപ്പും ആനുപാതികമായി ഉയർന്നിട്ടുണ്ട്.
എന്നാൽ ഇരുനദികളിലൂടെയും പതിവു പോലെ കിഴക്കൻ മലവെള്ളമെത്താത്തതിനാൽ അപ്പർകുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടില്ല, വെള്ളപ്പൊക്ക ഭീഷണിയുമില്ല.
ഗ്രാമീണ മേഖലകളിൽ വെള്ളക്കെട്ടുമായി കിടക്കുന്ന റോഡുകളിലെ യാത്ര അപകടകരമായ നിലയിലാണ്. ചിലയിടത്തു മാത്രമേ അപകടസൂചന നൽകിയിട്ടുള്ളൂ. മാന്നാർ –മൂർത്തിട്ട– മുക്കാത്താരി ബണ്ടു റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങളൊന്നും പോകുന്നില്ല.
ഇവിടേക്കുള്ള ഓട്ടോറിക്ഷകളുടെ യാത്ര നേരത്തെ നിർത്തിയിരുന്നു. കുരട്ടിശേരി പാടശേഖരത്തിൽ ജലനിരപ്പുയർന്നാൽ ഏതുസമയവും മൂർത്തിട്ട
റോഡിൽ വെള്ളം കയറുന്ന സ്ഥിതിയാണ്.
കുട്ടംപേരൂർ ആറ്, അച്ചൻകോവിൽ ആറ്, പുത്തനാറിലെയും ജലനിരപ്പുയർന്നാൽ ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ പറയങ്കേരി, ചില്ലിത്തുരുത്ത്, സ്വാമിത്തറ, വള്ളാംകടവ്, വാഴക്കൂട്ടംകടവ്, കാരിക്കുഴി, പ്രായിക്കര, പറക്കടവ്, ബുധനൂരിലെ പുറന്തട, ഗ്രാമം, എണ്ണയ്ക്കാട് പ്ലാക്കാത്തറ, തയ്യൂർ, കടമ്പൂര് എന്നിവിടങ്ങളിലെ വെള്ളം കയറാൻ സാധ്യതയേറെയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]