
ഇന്ന്
അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക്
എംസിഎ സീറ്റൊഴിവ്
പുളിങ്കുന്ന് ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുളള പുളിങ്കുന്ന് എൻജിനീയറിങ് കോളജിലെ (കുസാറ്റ്) എംസിഎ കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്കു സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
കുസാറ്റ് –ക്യാറ്റ് 2025 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി പുളിങ്കുന്നിലുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം ഓഫിസിൽ 28നു രാവിലെ 9.30 മുതൽ 10.30 വരെ റജിസ്റ്റർ ചെയ്യേണ്ടതാണ്. തീയതിയിൽ മാറ്റമുണ്ടെങ്കിൽ www.admissions.cusat.ac.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടുത്തും. മറ്റു വിവരങ്ങൾക്ക് 9447103911, 9447573045, 0477– 2707500
താൽക്കാലിക അധ്യാപക ഒഴിവ്
നങ്ങ്യാർകുളങ്ങര ∙ എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ താൽക്കാലിക ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 7ന് 10ന് സ്കൂളിൽ നടക്കും.
0479 2412521. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]