തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാതയിൽ നിർമാണം പൂർത്തിയായ ഭാഗത്ത് ടാറിങ് തുടങ്ങി. 12.75 കിലോമീറ്റർ പാതയിൽ രണ്ടാമത്തെ റീച്ചായ കെൽട്രോൺ കൊച്ചിവെളിക്കവലയിൽ എരമല്ലൂർ മുതൽ അരൂർ ഭാഗത്തേക്കുള്ളിടത്താണ് ടാറിങ് ആരംഭിച്ചത്. ഒരു കിലോമീറ്റർ ഭാഗത്ത് ടാറിങ് പൂർത്തിയായി.
ആഴ്ചകൾക്കുള്ളിൽ അരൂർ ക്ഷേത്രം കവല വരെയുള്ള ഭാഗത്ത് ടാറിങ് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.
ഉയരപ്പാതയിൽ കുത്തിയതോട്,എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിൽ വാഹനങ്ങൾ ഇറങ്ങാൻ റാംപുകൾ നിർമിക്കുന്നുണ്ട്. ഇതിൽ ചന്തിരൂരിൽ നിർമിക്കുന്ന റാംപിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.
ഇതുവഴിയാണ് ടാറിങ്ങിനായുള്ള യന്ത്ര സാമഗ്രികളും ടാറിങ് മിശ്രിതം കൊണ്ടു പോകുന്ന ലോറികളും കയറ്റി ഉയരപ്പാതയ്ക്കു മുകളിലെത്തിക്കുന്നത്. ഒരു കിലോ മീറ്ററോളം ഭാഗത്ത് പാതയുടെ ഇരുവശങ്ങളിലും ടാറിങ് പൂർത്തിയായി.
തുറവൂർ, അരൂർ ബൈപാസ് കവല എന്നിവിടങ്ങളിലെ അപ്രോച്ച് റോഡുകളുടെ നിർമാണവും കുത്തിയതോട്, എരമല്ലൂർ മോഹം ആശുപത്രി എന്നിവിടങ്ങളിലെ റാംപുകളുടെ നിർമാണവും പൂർത്തിയായാൽ ഈ ഭാഗങ്ങളിലും റാംപുകളിലുടെയും അപ്രോച്ച് റോഡുകളിലൂടെയും ടാറിങ്ങിനായുള്ള ട്രെയ്ലർ ലോറികളും ടാറിങ് യന്ത്രങ്ങളും മേൽപ്പാലത്തിലെത്തിക്കാൻ സാധിക്കും. കുത്തിയതോട്, എരമല്ലൂർ ടോൾ പ്ലാസ എന്നിവിടങ്ങളിലെ റാംപുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.
കുത്തിയതോട്, എരമല്ലൂർ റീച്ചുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്തും എരമല്ലൂർ മോഹം ആശുപത്രിക്ക് സമീപവും ഉയരപ്പാതയുടെ മേൽത്തട്ടുകൾ യോജിപ്പിക്കുന്നതിനായി ഗർഡറുകൾക്ക് മുകളിലെ കോൺക്രീറ്റിങ് അവസാന ഘട്ടത്തിലാണ്.
ഇവിടെ നിർമാണം പൂർത്തിയായാൽ ഇതുവഴി യന്ത്രങ്ങളും ടാറിങ് മിശ്രിത ലോറികളും കൊണ്ടു പോകാൻ സാധിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

