ചേർത്തല ∙ അന്നദാനത്തിനു പായസം കിട്ടിയില്ലെന്ന പേരിൽ ക്ഷേത്രത്തിൽ ഗുണ്ടാസംഘത്തിന്റെ അക്രമം. ക്ഷേത്രം ഓഫിസിലും പാചകപ്പുരയിലും അക്രമം നടത്തിയ സംഘം ക്ഷേത്രം സെക്രട്ടറിയെ ആക്രമിച്ചു. കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ ഇന്നലെ മൂന്നോടെ ഉണ്ടായ അക്രമത്തിൽ സാരമായി പരുക്കേറ്റ ദേവസ്വം സെക്രട്ടറി വി.വി.
ശാന്തകുമാറിനെ(59) ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ക്ഷേത്ര ഓഫിസ് അക്രമത്തിൽ ക്ഷേത്രത്തിലെ തിടമ്പിനടക്കം നാശമുണ്ടായി. നിലവിളക്കുകളും ഓഫിസ് സാമഗ്രികളും സംഘം തകർത്തു.
പാചകപ്പുരയിലെ ഉപകരണങ്ങളും തല്ലിത്തകർത്തു. വിറകും പിന്നീട് നിലവിളക്കും ഉപയോഗിച്ചാണ് സെക്രട്ടറിക്കു നേരെ ആക്രമണം നടത്തിയതെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
സ്ത്രീകൾക്കു നേരെയും ആക്രമണമുണ്ടായി.
പ്രദേശത്തു നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി. ക്ഷേത്രത്തിൽ ശിവപുരാണ തത്ത്വസമീക്ഷ യജ്ഞത്തിന്റെ ഭാഗമായിരുന്നു അന്നദാനം.
2.30വരെയാണ് അന്നദാനം നിശ്ചയിച്ചിരുന്നത്. മൂന്നു മണിക്കു ശേഷം എത്തിയവരാണ് പായസം കിട്ടിയില്ലെന്ന പേരിൽ അക്രമം നടത്തിയതെന്ന് ചേർത്തല പൊലീസിൽ പരാതി നൽകി.
ക്ഷേത്ര തിടമ്പടക്കം നശിപ്പിക്കുകയും സെക്രട്ടറിയെ ഓഫിസിൽ കയറി അക്രമിക്കുകയും ചെയ്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് അടിയന്തരമായി ചേർന്ന എസ്എൻകെവി യോഗം (ക്ഷേത്രസമിതി യോഗം) ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് സി.കെ. ഷാജിമോഹൻ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് കെ.പി. രാജേന്ദ്രപ്രസാദ്, ട്രഷറർ സുരേഷ് നല്ലേടൻ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

