കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 60 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം.
‘പിഎഫ് നിങ്ങൾക്കരികെ’ ജില്ലാതല പരിപാടി
ആലപ്പുഴ ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) ‘പിഎഫ് നിങ്ങൾക്കരികെ’ ജില്ലാതല പരിപാടി 29നു രാവിലെ 10.30 മുതൽ വൈകിട്ടു 4.30 വരെ മാരാരിക്കുളം കയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടക്കും.
തൊഴിലാളികളുടെയും പെൻഷൻകാരുടെയും പരാതികളും സംശയങ്ങളും പരിഹരിക്കാനാണിത്. ഇഎസ്ഐ കോർപറേഷന്റെ സുവിധ സംഗമവും ഇതിനൊപ്പം നടക്കും.
ജില്ലാ കാരം സിലക്ഷൻ മാച്ച് 28ന്
ആലപ്പുഴ∙ ഈ വർഷത്തെ സംസ്ഥാന കാരം ചാംപ്യൻഷിപ്പിനു മുന്നോടിയായുള്ള ജില്ലാ സിലക്ഷൻ മാച്ച് 28ന് രാവിലെ 10ന് ജില്ലാ കാരം അസോസിയേഷൻ ഹാളിൽ നടക്കും ഫോൺ: 9544126992, 8893344849
അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ
ആലപ്പുഴ ∙ പാതിരപ്പള്ളി ഇഎസ്ഐ ഡിസ്പെൻസറിയിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസറെ (ഹോമിയോ) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
വോക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 7നു രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, ഹോമിയോ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ. 0471 2323960.
അഭിമുഖം നാളെ
കായംകുളം∙ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേനയുള്ള അഭിമുഖം നാളെ രാവിലെ 10ന് കായംകുളം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും.
ബിരുദം, എൻജിനീയറിങ് (സിവിൽ/മെക്കാനിക്കൽ/ഓട്ടോമോബൽ), ടൂവിലർ ലൈസൻസ് യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ 21നും 35നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട് റജിസ്ട്രേഷൻ ഉണ്ടായിരിക്കും.
0477-2230624, 8304057735, 0479-2442502
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ ഖാദിരിയ, കമ്പിവളപ്പ്, കരയോഗം, ഭാരത് ഫുഡ്, പളളിക്കാവ്, സിസ്കോ, മണ്ണുംപുറം, ഗുരുമന്ദിരം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ∙ ടൗൺ സെക്ഷനിലെ ഗാന്ധിസൺ, എസ്പി ഓഫിസ്, ചെമ്പിൽ, ജൂബിലി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷനു കീഴിൽ കളത്തിൽ, അപ്സര എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
ആലപ്പുഴ∙ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ്(സീനിയർ) താൽക്കാലിക അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായവർ 26ന് രാവിലെ 11.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ എത്തണം.
വീയപുരം∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപക താൽക്കാലിക ഒഴിവിലേക്ക് 29 ന് 10.30 ന് അഭിമുഖം നടക്കുമെന്ന് പ്രധാന അധ്യാപിക എസ്. ശ്രീലേഖ അറിയിച്ചു.
എടത്വ ∙ തലവടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി (ജൂനിയർ) ഹിന്ദി തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു.
അഭിമുഖം ഒക്ടോബർ 6 ന് . ഫോൺ.
62385 49688.
സീറ്റൊഴിവ്
ആലപ്പുഴ∙ അറവുകാട് സ്വകാര്യ ഐടിഐയിൽ 2025–2027 അധ്യയനവർഷത്തിൽ, ഇലക്ട്രോണിക് മെക്കാനിക്, ഡ്രോട്ട്സ്മാൻ സിവിൽ, ഓട്ടമൊബീൽ എൻജിനീയറിങ് ട്രേഡുകളിൽ സീറ്റുകൾ ഒഴിവുണ്ട് ഐടിഐ ഓഫിസുമായി ബന്ധപ്പെടുക. 2288055, 2287655
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]